Thursday, 19 September - 2024

കുവൈത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; യുവതി പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫര്‍വാനിയയില്‍ ഇന്ത്യക്കാരനെ യുവതി കുത്തിക്കൊന്നു. സംഭവത്തില്‍ ഇന്ത്യക്കാരി പിടിയിലായതായി പോലീസ് അധികൃതര്‍ അറിയിച്ചു. ഇരുവര്‍ക്കും ഇടയിലുണ്ടായ വാക്കേറ്റമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പ്രതിയെ ബലാത്സംഗം ചെയ്ത് അതിന്റെ വീഡിയോ ചിത്രീകരിക്കുകയും അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് വാക്കേറ്റത്തിന് കാരണമായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പ്രതി ഇരയെ പല തവണ കത്തികൊണ്ട് കുത്തിയതായാണ് റിപോര്‍ട്ട്.

അന്വേഷണം തുടരാന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം അന്വേഷണ നടപടികള്‍ പുരോഗമിക്കുകയാണ്. പ്രോസിക്യൂഷന് കൈമാറിയ പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി തടങ്കലില്‍ വെക്കാന്‍ കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: