പുരോഗമനത്തെ കുറിച്ച് ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ഇക്കാലത്തും വിവാഹമോചനം എന്നുകേള്‍ക്കുമ്പോള്‍ ചോദ്യങ്ങളുടെ പെരുമഴയാണ് അഭ്യുദയകാംക്ഷികളുടെ ഭാഗത്ത് നിന്നുണ്ടാകുക. അതിനാല്‍ത്തന്നെ എത്ര ദുരിതമായാലും ദാമ്പത്യജീവിതം എങ്ങനെയെങ്കിലും മുന്നോട്ടുകൊണ്ടുപോകാന്‍ വീട്ടുകാരും ബന്ധുക്കളും ഉപദേശം നല്‍കിവരുന്നതാണ് പതിവ്. പലപ്പോഴും വിവാഹമോചനത്തിന്റെ പേരില്‍ കൂടുതലായി സമൂഹത്തില്‍ അപമാനിക്കപ്പെടുന്നത് സ്ത്രീകളാണ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സംഗതികള്‍ ഇത്തരത്തിലാണെങ്കിലും അടുത്തിടെ വിവാഹമോചനം നേടിയ ഒരു പാകിസ്താനി യുവതി തന്റെ മോചനം അത്യാഹ്‌ളാദത്തോടെ ആഘോഷിക്കാന്‍ തീരുമാനിച്ചു. വലിയൊരു പാര്‍ട്ടി നടത്തിയാണ് യുവതി ആഘോഷം നടത്തിയത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. യുഎസിലാണ് യുവതി താമസിക്കുന്നത് എന്നാണ് ലഭ്യമായ വിവരം.പള്‍പ്പിള്‍ ലെഹങ്ക ധരിച്ച യുവതി സന്തോഷത്തോടെ ബോളിവുഡ് ഗാനങ്ങള്‍ക്ക് ചുവടുവെക്കുന്നതാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയാേയിലുള്ളത്. ‘ഡിവോഴ്‌സ് മുബാറക്’ (വിവാഹമോചന ആശംസകള്‍) എന്ന് വേദിയുടെ പിന്നില്‍ ബലൂണുകള്‍കൊണ്ട് രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ തുടരുന്ന പക്ഷം നമ്മുടെ രാജ്യത്ത് വിവാഹമെന്ന ആശയം ഇല്ലാതാകും എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.
ടോക്‌സിക് ബന്ധങ്ങള്‍ ഉപേക്ഷിക്കുന്നതിന്റെ പ്രധാന്യത്തെ കുറിച്ച് നിരവധി പേര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തു. അതേസമയം പാകിസ്താനില്‍ നിന്നുള്ള പല ഫെയ്സ്ബുക്ക് ഉപയോക്താക്കളും യുവതിയെ വിമര്‍ശിച്ച് കമന്റ് ചെയ്തത് ചര്‍ച്ചയ്ക്കിടയാക്കിയിരിക്കുകയാണ്.
”വിവാഹമോചനം ഒരിക്കലും ആഘോഷിക്കേണ്ടതല്ല. അതെ, അത് നിങ്ങളെ ടോക്‌സിക് ബന്ധത്തില്‍ നിന്ന് മോചിപ്പിക്കുന്നു. അത് നിങ്ങളെ ഒരു നാര്‍സിസിസ്റ്റില്‍ നിന്ന് മോചിപ്പിക്കുന്നു. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തിന് നല്ലതാണ്. ആഘാതത്തില്‍ നിന്ന് നിങ്ങള്‍ക്ക് സുഖം പ്രാപിക്കാന്‍ കഴിയും. വിവാഹമോചനം ആഘോഷിക്കാന്‍ തുടങ്ങിയാല്‍, ആളുകള്‍ വിവാഹം കഴിക്കാന്‍ ഭയപ്പെടും. അവിവാഹിതരായ അമ്മമാരുടെ എണ്ണം ഇതിനകം വര്‍ധിച്ചുവരികയാണ്. കുട്ടികള്‍ക്ക് അച്ഛനില്ലാതാകുന്നത് വലിയ മാനസികാഘാതം സൃഷ്ടിക്കുന്ന വിഷയമാണ്”, ഒരാള്‍ അഭിപ്രായപ്പെട്ടു.
“എന്നെ മറ്റുള്ളവരെ കുറിച്ച് അനാവശ്യമായി അഭിപ്രായം പറയുന്നവനെന്നോ മറ്റെന്ത് വേണമെങ്കിലും വിളിച്ചോളൂ, പക്ഷേ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ല, ഈ സ്ത്രീ ‘ഡിവോഴ്‌സ് മുബാറക്’ എന്നുപറഞ്ഞ് നൃത്തം ചെയ്യുകയും വിവാഹമോചന പാര്‍ട്ടി നടത്തുകയും ചെയ്യുന്നു. ഈ ലോകത്ത് എന്താണ് നടക്കുന്നത്”, മറ്റൊരാളുടെ കമന്റ് ഇങ്ങനെ.
പള്‍പ്പിള്‍ ലെഹങ്ക ധരിച്ച യുവതി സന്തോഷത്തോടെ ബോളിവുഡ് ഗാനങ്ങള്‍ക്ക് ചുവടുവെക്കുന്നതാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയാേയിലുള്ളത്. ‘ഡിവോഴ്‌സ് മുബാറക്’ (വിവാഹമോചന ആശംസകള്‍) എന്ന് വേദിയുടെ പിന്നില്‍ ബലൂണുകള്‍കൊണ്ട് രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ തുടരുന്ന പക്ഷം നമ്മുടെ രാജ്യത്ത് വിവാഹമെന്ന ആശയം ഇല്ലാതാകും എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.
ടോക്‌സിക് ബന്ധങ്ങള്‍ ഉപേക്ഷിക്കുന്നതിന്റെ പ്രധാന്യത്തെ കുറിച്ച് നിരവധി പേര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തു. അതേസമയം പാകിസ്താനില്‍ നിന്നുള്ള പല ഫെയ്സ്ബുക്ക് ഉപയോക്താക്കളും യുവതിയെ വിമര്‍ശിച്ച് കമന്റ് ചെയ്തത് ചര്‍ച്ചയ്ക്കിടയാക്കിയിരിക്കുകയാണ്.
”വിവാഹമോചനം ഒരിക്കലും ആഘോഷിക്കേണ്ടതല്ല. അതെ, അത് നിങ്ങളെ ടോക്‌സിക് ബന്ധത്തില്‍ നിന്ന് മോചിപ്പിക്കുന്നു. അത് നിങ്ങളെ ഒരു നാര്‍സിസിസ്റ്റില്‍ നിന്ന് മോചിപ്പിക്കുന്നു. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തിന് നല്ലതാണ്. ആഘാതത്തില്‍ നിന്ന് നിങ്ങള്‍ക്ക് സുഖം പ്രാപിക്കാന്‍ കഴിയും. വിവാഹമോചനം ആഘോഷിക്കാന്‍ തുടങ്ങിയാല്‍, ആളുകള്‍ വിവാഹം കഴിക്കാന്‍ ഭയപ്പെടും. അവിവാഹിതരായ അമ്മമാരുടെ എണ്ണം ഇതിനകം വര്‍ധിച്ചുവരികയാണ്. കുട്ടികള്‍ക്ക് അച്ഛനില്ലാതാകുന്നത് വലിയ മാനസികാഘാതം സൃഷ്ടിക്കുന്ന വിഷയമാണ്”, ഒരാള്‍ അഭിപ്രായപ്പെട്ടു.
“എന്നെ മറ്റുള്ളവരെ കുറിച്ച് അനാവശ്യമായി അഭിപ്രായം പറയുന്നവനെന്നോ മറ്റെന്ത് വേണമെങ്കിലും വിളിച്ചോളൂ, പക്ഷേ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ല, ഈ സ്ത്രീ ‘ഡിവോഴ്‌സ് മുബാറക്’ എന്നുപറഞ്ഞ് നൃത്തം ചെയ്യുകയും വിവാഹമോചന പാര്‍ട്ടി നടത്തുകയും ചെയ്യുന്നു. ഈ ലോകത്ത് എന്താണ് നടക്കുന്നത്”, മറ്റൊരാളുടെ കമന്റ് ഇങ്ങനെ.
യുഎസില്‍ ഒരു കടയുടമയാണ് വീഡിയോയിലുള്ള സ്ത്രീയെന്ന് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹമോചനത്തിന്റെ കാരണങ്ങളേക്കുറിച്ച് യുവതി വ്യക്തമാക്കിയിട്ടില്ല.