ഗം​ഗാ​വാ​ലി പുഴയി​ൽ ട്ര​ക്ക് ക​ണ്ടെ​ത്തി; സ്ഥിരീകരിച്ച് കർണ്ണാടക മന്ത്രി

0
1688

ബം​ഗ​ളൂ​രു: നോർത്ത് കന്നഡ, ഷി​രൂ​ർ അപകട​ത്തി​ൽ കാ​ണാ​താ​യ അ​ർ​ജു​നാ​യു​ള്ള തെ​ര​ച്ചി​ൽ വിജയ​ത്തി​ലേ​ക്കെ​ന്ന് സൂ​ച​ന. ഗം​ഗാ​വാ​ലി ന​ദി​യി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഒരു ട്ര​ക്ക് ക​ണ്ടെ​ത്തിയിട്ടുണ്ട്. ക​ർ​ണാ​ട​ക റ​വ​ന്യൂ മ​ന്ത്രിയും ഷി​രൂ​ർ എ​സ്പി​യും ​ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചിട്ടുണ്ട്.

എ​ന്നാ​ൽ കണ്ടെത്തിയ അ​ർ​ജു​ന്‍റെ ട്ര​ക്ക് തന്നെയാണോ എ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ബൂം ​എ​ക്സ്ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് ഉ​ട​ൻ ട്ര​ക്ക് വൈകാതെ ക​ര​ക്ക് എ​ത്തി​ക്കും. നാ​വി​ക സേ​ന​യു​ടെ​യും ക​ര​സേ​ന​യു​ടെ​യും ഉ​പ​ക​ര​ണ​ങ്ങ​ൾ ഒ​രേ സ്ഥ​ല​ത്ത് ത​ന്നെ സി​ഗ്ന​ൽ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റവന്യൂ മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

ഒരു ട്രക്ക് കൃത്യമായി വെള്ളത്തിൽ കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഢ വ്യക്തമാക്കി. ഇത് കണ്ടെത്തിയ പ്രദേശത്ത് നാവിക ഡീപ് ഡൈവർമാർ ഉടൻ നങ്കൂരമിടാൻ ശ്രമിക്കും.

കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ലോങ് ആം ബൂമർ എക്‌സ്‌കവേറ്റർ നദിയിൽ ഡ്രഡ്ജ് ചെയ്യാൻ ഉപയോഗിക്കും. നൂതന ഡ്രോൺ അടിസ്ഥാനമാക്കിയുള്ള ഇൻ്റലിജൻ്റ് അണ്ടർഗ്രൗണ്ട് ബരീഡ് ഒബ്ജക്റ്റ് ഡിറ്റക്ഷൻ സംവിധാനവും തിരച്ചിലിനായി വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ലോഹത്തിന് സമാനമായ വസ്തു നേരത്തെ കണ്ടെത്തിയിരുന്നു. ബൂം എക്സ്കവേറ്റർ ഉപയോഗിച്ചുള്ള തിരച്ചിലിനിടെയാണ് കണ്ടെത്തിയത്. ഇത് അർജുന്റെ ലോറിയാണെന്ന സംശയത്തിലാണ് രക്ഷാപ്രവർത്തകർ. ഉന്നത ഉദ്യോഗസ്ഥർ അൽപ്പസമയത്തിനകം അപകടസ്ഥലത്ത് എത്തും.

ഷിരൂർ പുഴയിലാണ് ലോഹവസ്തു കണ്ടെത്തിയത്. അതേസമയം ലോറിയിൽ തടിക്കെട്ടാൻ ഉപയോ​ഗിക്കുന്ന വെളുത്ത നിറമുള്ള കയറും കണ്ടെത്തിയിട്ടുണ്ട്. ഇതും അർജുന്റെ ലോറിയുടേതാകാം എന്നും സംശയിക്കുന്നുണ്ട്.