ദുബൈ: ദുബൈയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. കൻമനം പാറക്കൽ കോഴിപ്പുറത്ത് അബ്ദുൽ ഗഫൂറിന്റെയും ഖദീജയുടെയും മകൻ അബ്ദുൽ അസീറാണ് (32) മരിച്ചത്. ദുബൈ വാട്ടർ സീൽ എൽ.ഐ.സി വാട്ടർപ്രൂഫിങ് കമ്പനിയിൽ നിന്ന് ജോലി കഴിഞ്ഞ് ഷാർജയിലേക്ക് മടങ്ങും വഴി റാസൽകോറിലെ അവീറിൽ വെച്ച് ഇവർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു. ഭാര്യ: ഹസ്ന. സഹോദരങ്ങൾ: ആദിൽ, ഫാദിൽ




