പെരിന്തൽമണ്ണ സ്വദേശി റിയാദിൽ മരണപ്പെട്ടു

0
3125

റിയാദ്: മലപ്പുറം പെരിന്തൽ മണ്ണ അമ്മിനിക്കാട് സ്വദേശി സഊദി തലസ്ഥാന നഗരിയായ റിയാദിൽ മരണപ്പെട്ടു. അമ്മിനിക്കാട് താഴെക്കോട് തറയിട്ട് പിലാക്കൽ അഷ്‌റഫ്‌ ആണ് റിയാദിൽ മരണപ്പെട്ടത്. അൻപത്തിയഞ്ച് വയസായിരുന്നു.

പിതാവ്: പരേതനായ മുഹമ്മദ്‌ ഇല്ല്യാസ് ബാബുട്ടി ഹാജി, മാതാവ് പരേതയായ ഖദീജ. ഭാര്യ: റുക്‌സാന, മക്കൾ: ജിഷ്ണ, നിഷ്മ. മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകാനാണ് തീരുമാനം.

നടപടി ക്രമങ്ങളുമായി റിയാദ് കെഎംസിസി വെൽഫെയർ വിംഗ് നേതാക്കളായ റഫീക്ക് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, ഇസ്മായിൽ പടിക്കൽ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക