കൂടുതൽ ഇന്ത്യക്കാർക്ക് സഊദി പൗരത്വം

0
2571

റിയാദ്: മറ്റൊരു ഇന്ത്യക്കാരന് കൂടി പൗരത്വം നൽകി ആദരിച്ച് സഊദി അറേബ്യ. ഇന്ത്യന്‍ പ്രൊഫസര്‍ മുഹമ്മദ് ബിന്‍ ഇസ്ഹാഖ് ബിന്‍ മുഹമ്മദ് ആലുഇബ്രാഹിമിനാണ് പുതുതായി സഊദി പൗരത്വം ലഭിച്ചത്. മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, കിംഗ് സഊദ് യൂനിവേഴ്‌സിറ്റി, ഇമാം മുഹമ്മദ് ബിന്‍ സഊദ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി എന്നീ മൂന്നു സഊദി സര്‍വകാലാശാലകളില്‍ നിന്ന് ഇദ്ദേഹം ബാച്ചിലര്‍, മാസ്റ്റര്‍, ഡോക്ടറേറ്റ് ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഹദീസ് പഠന മേഖലയില്‍ പ്രമുഖ അക്കാദമിക് വിദഗ്ധരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഇദ്ദേഹം ഇരുപതിലേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഇദ്ദേഹത്തിന്റെ 20 ലേറെ ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും പ്രവാചക ഹദീസുമായി ബന്ധപ്പെട്ടവയാണ്. ഹദീസ് പഠന മേഖലയിലെ മുന്‍നിര കൃതികളും പ്രബന്ധങ്ങളുമാണിവ.

നേരത്തെ, പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ വാര്‍ട്ടണ്‍ സ്‌കൂളില്‍ നിന്ന് സംരംഭകത്വ പ്രൊജക്ട് മാനേജ്‌മെന്റില്‍ എം.ബി.എ നേടിയ ഇന്ത്യക്കാരൻ ഫറാസ് ഖാലിദിനും സഊദി അറേബ്യ പൗരത്വം അനുവദിച്ചിരുന്നു. ഏറ്റവും വലിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഡിജിറ്റല്‍ വിപണികളിലും ഒന്നായ നൂന്‍ കമ്പനി സി.ഇ.ഒ ആണ് ഫറാസ് ഖാലിദ്.

ശാസ്ത്രജ്ഞർ, ഡോക്ടർമാർ, ഗവേഷകർ, കണ്ടുപിടുത്തക്കാർ, സംരംഭകർ, അപൂർവ കഴിവുകളും വൈദഗ്ധ്യവും സ്പെഷ്യലൈസേഷനും ഉള്ള വിശിഷ്ട വ്യക്തികൾ എന്നിവർക്ക് സഊദി പൗരത്വം നൽകുന്നതിന് റോയൽ കോടതി അംഗീകാരം നൽകിയിരുന്നു. ഈ പട്ടികയിലാണ് ഇന്ത്യക്കാരനായ ഫറാസ് ഖാലിദും മുഹമ്മദ് ബിന്‍ ഇസ്ഹാഖ് ബിന്‍ മുഹമ്മദ് ആലുഇബ്രാഹിമും ഇടം നേടിയത്.

ഇൻ്റർനെറ്റ്, ടെക്‌നോളജി കമ്പനികളെ ഇൻകുബേറ്റ് ചെയ്യുന്ന നിക്ഷേപ കമ്പനിയായ റോക്കറ്റ് ഇൻ്റർനെറ്റ് എസ്ഇയുടെ മാനേജിംഗ് ഡയറക്ടറായ ഹിഷാം സർഖ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലും സ്റ്റാർട്ടപ്പുകൾ സൃഷ്ടിക്കുന്നതിലും വികസിപ്പിക്കുന്നതിലും പേരുകേട്ട മവൂദ്3.കോം (Mawdoo3.com)-ൻ്റെ സിഇഒ റാമി അൽ ഖവാസ്മി, ചികിത്സാ മേഖലയില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ശ്രമിക്കുന്ന ഹെവല്യൂഷന്‍ ഫൗണ്ടേഷന്‍ സിഇഒയും അമേരിക്കന്‍ പൗരനുമായ മഹ്മൂദ് ഖാന്‍, സിംഗപ്പൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ എന്‍ജിനീയങ് ആൻഡ് നാനോ ടെക്‌നോളജി സ്ഥാപക എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന അമേരിക്കന്‍ ശാസ്ത്രജ്ഞ ജാക്കി യി റു യിംഗ്, ലെബനീസ് ശാസ്ത്രജ്ഞ നെവിന്‍ ഖശാബ്, ഫ്രഞ്ച് ശാസ്ത്രജ്ഞനായ നൂറുദ്ദീന്‍ ഗഫൂർ, എംബിസി ഈജിപ്ത് ചാനല്‍ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്‍മുഅ്താൽ എന്നിവർക്കും പൗരത്വം പൗരത്വം നൽകി ആദരിച്ചിട്ടുണ്ട്.

പ്രശസ്ത മതപണ്ഡിതനായ മാഹിര്‍ അബ്ദുറഹീം ഖോജക്കും സഊദി പൗരത്വം ലഭിച്ചിട്ടുണ്ട്. റിയാദ് ഇമാം മുഹമ്മദ് ബിന്‍ സൗദ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പ്രൊഫസറും യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ കോംപൗണ്ട് ജുമാമസ്ജിദ് ഇമാമും ഖതീബുമായ ശൈഖ് മാഹിര്‍ ഖോജക്ക് ഇസ്‌ലാമിക വിശ്വാസത്തിലും സമകാലിക കര്‍മാശാസ്ത്രങ്ങളിലും മികച്ച ഗ്രേഡോടെയും ഒന്നാം ക്ലാസോടെയും ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക