കോട്ടക്കൽ സ്വദേശി ജിദ്ദയിൽ കുത്തേറ്റു മരിച്ചു

ജിദ്ദ: കോട്ടക്കൽ സ്വദേശി ജിദ്ദയിൽ ആക്രമികളുടെ കുത്തേറ്റു മരിച്ചു. പറപ്പൂർ സൂപ്പി ബസാറിൽ പരേതനായ കുഞ്ഞലവി മുസ്‌ലിയാരുടെ മകനും ഇപ്പോൾ വലിയ പറമ്പ് പാപ്പായിൽ താമസക്കാരനുമായ കുഞ്ഞലവി നമ്പിയാടത്ത് (45) ആണ്‌ ദാരുണമായി കൊല്ലപ്പെട്ടത്. ജിദ്ദയിലെ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. ചൊവ്വാഴ്ച രാവിലെ കമ്പനിയുടെ കളക്ഷന്‍ കഴിഞ്ഞു മടങ്ങവെ അക്രമികള്‍ ഇദ്ദേഹത്തെ കുത്തിയ ശേഷം പണവുമായി കടന്നു കളയുകയായിരുന്നു. പരേതന്റെ സ്പോണ്‍സരും സഹപ്രവർത്തകരും കേസുമായി ബന്ധപ്പെട്ട് രംഗത്ത്‌ ഉണ്ട്.

മരണാനന്തര നടപടിക്രമങ്ങൾക്ക് ജിദ്ദ കെ എം സി സി വെല്‍ഫെയര്‍ വിംഗ് ഭാരവാഹികൾ രംഗത്തുണ്ട്.