സഊദിയിൽ ഭീകരന്റെ വധശിക്ഷ നടപ്പാക്കി

0
1737

റിയാദ്: ഭീകരക്രമണ കേസിൽ പ്രതിയായ സ്വദേശി പൗരനെ വധശിക്ഷക്ക് വിധേയനാക്കി. കിഴക്കൻ സഊദിയിലെ ഖത്തീഫിൽ വിവിധ സ്ഥലങ്ങളിൽ ചെക്ക് പോയിന്റുകൾക്കും പട്രോൾ പോലീസ് വാഹനങ്ങൾക്കും നേരെ പലതവണ നിറയൊഴിച്ച് സുരക്ഷാ സൈനികരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതടക്കം നിരവധി ഭീകരക്രമണ കേസുകളിൽ പ്രതിയായ സഊദി പൗരൻ അഹ്മദ് ബിൻ സഈദ് ബിൻ അലി അൽജനബിയെ ആണ് വധശിക്ഷക്ക് വിധേയനാക്കിയത്.

ഭീകരർക്കൊപ്പം ചേർന്ന് വിധ്വംസക പ്രവർത്തനങ്ങൾ, സുരക്ഷ സൈനികരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ, വിദേശത്തു നിന്ന് രാജ്യത്തേക്ക് ആയുധങ്ങൾ കടത്താൻ കൂട്ടുനിൽക്കുക, ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകൽ, ദേശവിരുദ്ധ പ്രകടനങ്ങളിലും കലാപങ്ങളിലും പങ്കെടുത്ത് സാമൂഹികൈക്യം തകർക്കാൻ ശ്രമിക്കൽ മയക്കുമരുന്ന് വ്യാപാര മേഖലയിൽ പ്രവർത്തിക്കൽ തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ഇദ്ദേഹമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.