ത്വായിഫിൽ കനത്ത മഴ, റോഡുകൾ പുഴയായി, നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി, വീഡിയോ

0
4837

ത്വായിഫ്: സഊദിയിലെ ത്വായിഫിൽ ഇന്ന് പെയ്ത ശക്തമായ മഴയിൽ കനത്ത നാശനഷ്ടം. തായിഫിലെ അൽ ഹദ തെരുവുകളിൽ കനത്ത മഴയിൽ കുത്തിയോഴുകിയെത്തിയ മലവെള്ളപ്പാച്ചിലിൽ റോഡുകൾ പുഴയായി മാറി. നിരവധി വാഹനങ്ങൾ ഒലിച്ചു പോകുകയും കനത്ത നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. നിരവധി പേരാണ് മഴയുടെ കെടുതികൾ വ്യക്തമാക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയകളിൽ പങ്ക് വെച്ചു. O

അൽ ഹദയിലെ വാദി മുഹറത്തിൽ നിരവധി വാഹനങ്ങൾ ഒഴുക്കിൽ പെട്ടിട്ടുണ്ട്. റോഡ് സുരക്ഷയ്‌ക്കായുള്ള പ്രത്യേക സേന, മണിക്കൂറുകൾക്ക് മുമ്പ് കനത്ത മഴ കാരണം അൽ ഹദ റോഡ് അടയ്‌ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

വീഡിയോ👇