കൈറോ: വിവാഹം കഴിഞ്ഞ് ഒരു മണിക്കൂർ പിന്നിടും മുമ്പേ വധുവിനെ മരണം തട്ടിയെടുത്തു. ഈജിപ്ത് തലസ്ഥാനമായ കെയ്റോയുടെ തെക്ക് ഭാഗത്തുള്ള ബെനി സ്യൂഫ് ഗവർണറേറ്റിലെ വാസ്ത സെന്ററിലെ മെയിഡം ഗ്രാമത്തിലാണ് മധുവിധു തുടങ്ങും മുമ്പ് തന്നെ വിവാഹത്തിന് ഒരു മണിക്കൂർ കഴിഞ്ഞ് വധു മരണത്തിന് കീഴടങ്ങിയത്. ഈജിപ്തിലെ അൽ-യൂം അൽ-സബിയ പത്രമാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹൃദയാഘാതമായിരുന്നു മരണകാരണം.
ഇസ്റാ ഷബാൻ അൽ ഖാദി എന്ന യുവതിയാണ് മരണപ്പെട്ടത്. ഈ വർഷം വാണിജ്യ സാങ്കേതിക ഡിപ്ലോമ പരീക്ഷകൾ പൂർത്തിയാക്കിയ യുവതി അൽ-വാസ്ത കൊമേഴ്സ്യൽ സ്ഥാപനത്തിൽ പഠനം നടത്തുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ഫലം വന്നിട്ട് വേണം വിവാഹ കരാറിലേക്ക് പ്രവേശിക്കാൻ എന്നാശിച്ച് കഴിഞ്ഞു ഒടുവിൽ ആ ദിനം വന്നെത്തിയെങ്കിലും അവൾക്ക് മരണത്തെ പുൽകേണ്ടി വന്നുവെന്നു സുഹൃത്തുക്കൾ വെളിപ്പെടുത്തി.
സുഹൃത്തുക്കളുമൊരുമിച്ച് വിവാഹാഘോഷങ്ങളിലേക്ക് കടന്നതോടെ മണിക്കൂറുകൾക്കുള്ളിൽ അവൾ ഇവിടുത്തെ മണിയറയിലേക്ക് പോകുന്നതിനു പകരം ദൈവീക സന്നിധിയിലേക്ക് പോകുകയായിരുന്നു. സുഹൃത്തുക്കൾ പരിതപിച്ചു.




