ദമാം-ജുബൈൽ ഹൈവെയിൽ വാഹനാപകടം; മലയാളി സാമൂഹ്യ പ്രവർത്തകൻ മരണപ്പെട്ടു

0
5585

ദമാം: കിഴക്കൻ സഊദിയിലെ ദമാം-ജുബൈൽ ഹൈവേയിലുണ്ടായ വാഹനപകടത്തിൽ മലയാളി സാമൂഹ്യ പ്രവർത്തകൻ മരിച്ചു. കണ്ണൂർ തലശ്ശേരി പുന്നോൽ പാറാൽ സ്വദേശി മുഹമ്മദ് അശീലാണ് (43) മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞു മടങ്ങവേ എതിരെ വന്ന സ്വദേശിയുടെ വാഹനം ഇദ്ദേഹത്തിന്റെ കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ വാഹനം പൂർണമായും തകരുകയും ഇദ്ദേഹം സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയുമായിരുന്നു.

18 വർഷത്തോളമായി ദമാമിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

പ്രവാസി സംസ്‌കാരിക വേദി, തനിമ സംഘടനകളിൽ സജീവ പ്രവർത്തകനായിരുന്നു മുഹമ്മദ് അശീൽ. ഭാര്യയും മകളും ദമാമിലുണ്ട്.