കോഴിക്കോട്: കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ രണ്ട് സർവ്വീസ് റദ്ദാക്കി. വൈകുന്നേരം 6 മണിക്ക് ഷാർജയിലേക്ക് പോകേണ്ട വിമാനവും രാത്രി 10ന് അബുദാബിയിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ കുറവ് മൂലമാണ് വിമാന സർവ്വീസുകൾ റദ്ദാക്കിയത്.
കഴിഞ്ഞ ദിവസവും കരിപ്പൂരിൽ നിന്നുള്ള സർവ്വീസുകൾ എക്സ്പ്രസ്സ് റദ്ദാക്കിയിരുന്നു. ഒമാനിലെ മസ്കറ്റിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള സർവ്വീസുകൾ ആണ് റദ്ദാക്കിയിരുന്നത്. തുടർച്ചയായുള്ള സർവ്വീസ് റദ്ദാക്കൽ പ്രവാസികൾക്ക് ഏറെ ബുദ്ധിമുട്ട് ആക്കുന്നുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





