അബുദാബി: പൂർണ്ണ വാക്‌സിനെടുത്ത യുഎഇ പ്രവാസികൾക്ക് പ്രവേശനം പ്രഖ്യാപിച്ച് യുഎഇ. ഇന്ത്യയടക്കം ആറു രാജ്യങ്ങളിൽ നിന്നുള്ള യു എ ഇ റസിഡഡ് വിസക്കാർക്കാണ് പ്രവേശനം അനുവദിച്ചത്. ഓഗസ്റ്റ് 5 മുതൽ യുഎഇയിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഈ നിയമം ബാധകമാണെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എൻസിഇഎംഎ) അറിയിച്ചു.
രണ്ടാമത്തെ വാക്സിൻ ഡോസ് സ്വീകരിച്ച് 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണം, കൂടാതെ, യാത്രക്കാർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണം. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നായിരുന്നു ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു.എ.ഇ വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും വിലക്കുണ്ടായിരുന്നു.




