കിഴക്കൻ സഊദിയിലെ സാമൂഹ്യ പ്രവർത്തകൻ സാജിം അബൂബക്കർ നിര്യാതനായി

0
1263

പത്തു ദിവസം മുമ്പ് നാട്ടിലേക്ക് പോയിരുന്ന സാജിം ഇന്നലെ രാവിലെയാണ് ദമാമിൽ തിരിച്ചെത്തിയത്

ദമാം: കിഴക്കൻ സഊദിയിലെ അൽഖോബാറിലെ സാമൂഹ്യ പ്രവർത്തകൻ തിരുവനന്തപുരം കാര്യവട്ടം സ്വദേശി സാജിം അബൂബക്കർ കുഞ്ഞു (51) നിര്യാതനായി. നവോദയ കോബാർ ഏരിയ എക്സികുട്ടീവ് അംഗവും തലാൽ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. അൽ ഖോബാർ അൽമന ഹോസ്പിറ്റലിൽ വെച്ചാണ് മരണം. ഭാര്യ: ഷക്കീല, മകൾ: സൈന (ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി).

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തിരുവനന്തപുരം വെമ്പായത്തെ അബൂബക്കറിന്റെയും ഉമ്മുകുൽസുവിന്റെയും രണ്ട് മക്കളിൽ മൂത്തയാളാണ് സാജിം. സഹോദരി സീന. കഴിഞ്ഞ 25 വർഷത്തിലധികമായി ഖോബാറിൽ പ്രവാസിയായിരുന്നു. ഇപ്പോൾ സറാക്കോ കമ്പനിയിൽ ആർക്കിടെക്റ്റ് ആയി ജോലി ചെയ്തു വരികയായിരുന്നു. പത്തു ദിവസം മുമ്പ് നാട്ടിലേക്ക് പോയിരുന്ന സാജിം ഇന്നലെ രാവിലെയാണ് ദമാമിൽ തിരിച്ചെത്തിയത്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു