മലയാളി ഹജ്ജുമ്മ മിനയിൽ കുഴഞ്ഞുവീണ് മരിച്ചു

0
1712

റിയാദ്: ഹജ് തീർത്ഥാടക മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തിരൂർ ആലിങ്ങൽ സ്വദേശി പരേതനായ എടശ്ശേരി മൂസക്കുട്ടിയുടെ ഭാര്യ ഫാത്തിമ (66) ആണ് മരിച്ചത്.

മിനായിൽ നിന്ന് മടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്ഥാന ഹജ് കമ്മിറ്റി മുഖേനെ കഴിഞ്ഞ മാസമാണ് ഫാത്തിമ ഹജിനെത്തിയത് .

മക്കൾ: ശംസുദ്ധീൻ, മുഹമ്മദ്‌, ഫൗസിയ, ശിഹാബുദ്ധീൻ(യു.എ.ഇ), ആശിഖ് (യു.എ.ഇ). മരുമക്കൾ സാബിറ, ലൈല, ഉമ്മുഹബീബ, മുഹ്സിന.