മിന: മുസ്ദലിഫയില്‍ നിന്നും മിനായില്‍ തിരിച്ചെത്തിയ തീര്‍ഥാടകര്‍ ഇനി കര്‍മ്മങ്ങള്‍ അവസാനിക്കുന്നത് വരെ മിനായിലെ തമ്പുകളിലാണ് കഴിയുക. ഹാജിമാർ ജംറയിലെ ആദ്യ ദിനത്തിലെ കല്ലേറ് കര്‍മ്മത്തിൽ.
മൂന്ന് ജംറകളിലും എറിയാനുള്ള കല്ലുകള്‍ ശേഖരിച്ചാണ് ഹാജിമാര്‍ മുസ്ദലിഫയില്‍ നിന്നും മടങ്ങിയത്. ദുല്‍ഹിജ പത്തായ ബലിപെരുന്നാള്‍ രാവിന്റെ അര്‍ധരാത്രി മുതലാണ് ജംറകളിലെ കല്ലേറ് നടത്തേണ്ട സമയം ആരംഭിച്ചത്. ബലി പെരുന്നാളിന്റെ മൂന്നാം ദിനത്തെ സൂര്യാസ്തമയം വരെയാണ് കല്ലേറ് കര്‍മ്മം നടത്തുക
കാല്‍നടയായും ബസ് മാര്‍ഗവും മശാഇര്‍ ട്രെയിന്‍ വഴിയും ജംറയിലെത്താന് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. കല്ലേറ് കര്‍മ്മങ്ങളില്‍ അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കാന്‍ കനത്ത സുരക്ഷയാണ് ഈ വര്‍ഷം ജംറയില്‍ ഒരുക്കിയിരിക്കുന്നത്. 12 നിലകളുള്ള ജംറയില്‍ അടിയന്തര സേവനങ്ങള്‍ക്കായി രണ്ട് ഹെലിപാഡുകളോടെയുള്ള ആംബുലന്‍സുകളും സജ്ജമായിട്ടുണ്ട്.





