മലപ്പുറം: കോട്ടപ്പടി സ്വദേശി ചുള്ളിക്കൽ വീട്ടിൽ ജംഷീർ (37) റിയാദിൽ മരണപ്പെട്ടു. ഷിഫയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം. ജോലിക്കിടയിൽ അസ്വസ്ഥത ഉണ്ടാകുകയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ സജ്ല. ചുള്ളിക്കൽ വീട്ടിൽ മുഹമ്മദാലിയുടെയും ഹഫ്‌സത്തിന്റെയും മകനാണ്. നടപടി ക്രമങ്ങൽ പൂർത്തിയാക്കി മൃതദേഹം റിയാദിൽ കബറടക്കുമെന്ന് ജീവകാരുണ്യ പ്രവർത്തകരായ സിദ്ധിക്ക് തൂവൂർ, കബീർ കാടൻസ് എന്നിവർ അറിയിച്ചു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





