ത്യാഗസ്മരണയിൽ സഊദി പെരുന്നാൾ ആഘോഷത്തിൽ; മക്ക ഹറമിൽ അബ്‌ദുറഹ്മാൻ അൽസുദൈസ് നമസ്കാരത്തിന് നേതൃത്വം നൽകി

0
969

മക്ക: മക്ക ഹറമിൽ ഹറം മതകാര്യ വകുപ്പ്
മേധാവിയും ഹറം ഇമാമും ഖത്തീബുമായ ഷെയ്ഖ് ഡോ. അബ്‌ദുറഹ്മാൻ
അൽസുദൈസും മദീനയിലെ പ്രവാചക പള്ളിയിൽ ഷെയ്ഖ് ഡോ. ഖാലിദ് അൽമുഹന്നയും
പെരുന്നാൾ നമസ്ക്‌കാരങ്ങൾക്ക് നേതൃത്വം നൽകി.

ഹറമിൽ മതാഫിലേക്ക് ഹാജിമാർക്കു മാത്രമാണ് പ്രവേശനം അനുവദിച്ചത്. ഹറമിൻ്റെ മറ്റു ഭാഗങ്ങളിലും മുറ്റങ്ങളിലും തീർഥാടകർക്കു പുറമെ മക്ക നിവാസികളും നമസ്‌കാരത്തിൽ പങ്കെടുത്തു. ഹറമും പരിസരപ്രദേശങ്ങളും വളരെ നേരത്തെ നിറഞ്ഞുകവിഞ്ഞിരുന്നു.