ജിദ്ദ: മാറാക്കര ഗ്ലോബൽ കെഎംസിസി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിക്കും. ശിഹാബ് തങ്ങളുടെ ഓർമ ദിനമായ ഓഗസ്റ്റ് ഒന്ന് ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം 8.30 നു മാറാക്കര ഗ്ലോബൽ കെഎംസിസി വാട്സ്ആപ്പ് ഗ്രൂപ്പിലാണ് അനുസ്മരണം സംഘടിപ്പിക്കുന്നത്.
ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് ബഷീർ കുഞ്ഞു കാടാമ്പുഴ അധ്യക്ഷത വഹിക്കുന്ന പരിപാടി കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകൻ അബ്ദുസ്സമദ് പൂക്കോട്ടൂർ, മലപ്പുറം ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റും ദളിത് ലീഗ് ജനറൽ സെക്രട്ടറിയുമായ എ. പി ഉണ്ണികൃഷ്ണൻ എന്നിവർ ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തും. മാറാക്കര പഞ്ചായത്ത് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ്, വനിത ലീഗ്, വിവിധ രാജ്യങ്ങളിലെ കെഎംസിസി നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. മുഴുവൻ കെഎംസിസി പ്രവർത്തകരും ഓൺലൈൻ പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് മാറാക്കര ഗ്ലോബൽ കെഎംസിസി ഭാരവാഹികൾ അഭ്യർത്ഥിച്ചു.




