ഇന്ത്യ രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് വീണ്ടും നീട്ടി

0
3385

ന്യൂഡല്‍ഹി: ഇന്ത്യ രാജ്യാന്തര വിമാന സര്‍വീസ് വിലക്ക് വീണ്ടും നീട്ടി. ​ആഗസ്റ്റ്​ 31 വരെയാണ്​ വിമാനവിലക്ക്​ഡി.ജി.സി.എ നീട്ടിയത്​. കൊവിഡ്​ മൂന്നാം തരംഗ സാധ്യതയും​ ഡെല്‍റ്റ വകഭേദം വ്യാപകമായി പടരുന്നതും മുന്‍നിര്‍ത്തിയാണ്​ തീരുമാനം.

ഡി.ജി.സി.എ അനുമതി നല്‍കുന്ന പ്രത്യേക വിമാനങ്ങള്‍ക്കും കാര്‍ഗോ വിമാനങ്ങള്‍ക്കും വിലക്ക്​ ബാധകമാവില്ല. എയര്‍ ബബിള്‍ കരാര്‍ പ്രകാരമുള്ള വിമാനങ്ങളും സര്‍വീസ്​ നടത്തും.