പേസ്റ്റ് രൂപത്തിലാക്കിയ സ്വർണ്ണം മലദ്വാരത്തിലൂടെ കടത്താൻ ശ്രമം; ക്യാബിൻ ക്രൂ പിടിയിൽ

0
3458

കണ്ണൂർ: ശരീരത്തിനകത്ത് സ്വർണ്ണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച എയർ ഇന്ത്യ എക്സ്പ്രസ് ക്യാബിൻ ക്രൂ പിടിയിൽ. മസ്കത്തിൽ നിന്ന് കണ്ണൂരിൽ എത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് കാബിൻ ക്രൂവായ കൊൽക്കത്ത സ്വദേശിയായ സുരഭി കാട്ടൂണാണ് കഴിഞ്ഞ രാത്രി കസ്റ്റംസ് പിടിയിലായത്.

960 ഗ്രാം സ്വർണമാണ്‌ ഇവർ കടത്താൻ ശ്രമിച്ചത്. ഇതാദ്യമായാണ് ഇത്തരത്തിൽ സ്വർണ്ണക്കടത്ത് കണ്ണൂരിൽ നടക്കുന്നത്.
റവന്യൂ ഇന്റലിജൻസ് വിഭാഗമാണ് പരിശോധനയിലൂടെ പിടികൂടിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണ്ണം മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നേരത്തെയും ഇവർ ഇത്തരത്തിൽ സ്വർണം കടത്തിയതായി കസ്റ്റംസിന് സൂചനയുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ തീരുമാനിച്ചു.
സുരഭിയെ പതിനാലുദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. കണ്ണൂരിലെ വനിതാ ജയിലിലേക്ക് മാറ്റി.