കോഴിക്കോട് 16 കാരിയെ കഴുത്തുഞെരിച്ച് കൊന്നു; ബന്ധുവായ 20 കാരനായ യുവാവ് ജീവനൊടുക്കി

0
8

കോഴിക്കോട്: മൂഴിക്കലില്‍ ബന്ധുക്കളായ പതിനാറുകാരിയേയും ഇരുപതുകാരനേയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. 20കാരനായ യുവാവ് ബന്ധുവായ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും പിന്നീട് പ്രതി ജീവനൊടുക്കുകയായിരുന്നു എന്നുമാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. വീടിൻ്റെ രണ്ടാം നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ച യുവാവ് സ്ഥിരം പ്രശ്നക്കാരൻ ആണെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ വീട്ടിൽ നിന്നും യുവാവിനെ പുറത്താക്കിയിരുന്നു. ഇന്നലെ യുവാവ് വീട്ടിൽ കയറിയത് കള്ളത്താക്കോൽ സംഘടിപ്പിച്ചാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്.

കള്ളത്താക്കോൽ സംഘടിപ്പിച്ചാണ് യുവാവ് വീട്ടിൽ കയറിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. വായിലും മുഖത്തും സെല്ലോടാപ്പ് ചുറ്റിയ നിലയിലായിരുന്നു യുവാവിന്റെ മൃതദേഹം മറ്റൊരു മുറിയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ ഉമ്മയുടെ ഉമ്മയേയും അദിനാൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.

ഇന്നലെ അർദ്ധരാത്രിയോടെ നസ്രീനയെ കൊലപ്പെടുത്തുകയും പിന്നാലെ ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്ന് കരുതപ്പെടുന്നു. സംഭവസമയം വീട്ടിലെ സി.സി.ടി.വി ഓഫ് ചെയ്ത നിലയിലായിരുന്നു. ഇന്ന് രാവിലെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. നസ്രീനയുടെ പിതാവ് ഗൾഫിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

റിപ്പോർട്ട്: വിവിധ ഓൺലൈൻ മാധ്യമങ്ങൾ