വിദേശ ഹാജിമാരുടെ വരവ് തുടരുന്നു, ഇത് വരെ എത്തിയത് അഞ്ചര ലക്ഷത്തോളം ഹാജിമാർ

0
442

ജിദ്ദ: ഇത്തവണത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം ഞായറാഴ്ച അര്‍ധരാത്രി വരെ വിദേശങ്ങളില്‍ നിന്ന് 5,32,958 ഹജ് തീര്‍ഥാടകര്‍ എത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. വിമാന മാര്‍ഗം 5,23,729 ഹാജിമാരും കരാതിര്‍ത്തി പോസ്റ്റുകള്‍ വഴി 9,210 തീര്‍ഥാടകരും തുറമുഖങ്ങള്‍ വഴി 19 ഹാജിമാരുമാണ് ഞായറാഴ്ച അര്‍ധരാത്രി വരെ എത്തിയത്. കപ്പല്‍ മാര്‍ഗമുള്ള ആദ്യ ഹജ് സംഘവും ജിദ്ദയിൽ ഇറങ്ങി. 

സുഡാനിൽ നിന്നുള്ള ഹാജിമാരെയും വഹിച്ചുള്ള കപ്പലാണ് ജിദ്ദ ഇസ്‌ലാമിക് പോര്‍ട്ടിൽ ആദ്യമെത്തിയത്. കപ്പൽ മാർഗ്ഗമെത്തിയ ഹജ് സംഘത്തിന്റെ പ്രവേശന നടപടിക്രമങ്ങള്‍ ജവാസാത്ത് ഡയറക്ടറേറ്റ് വേഗത്തിലും സുഗമമായും പൂര്‍ത്തിയാക്കി. ജിദ്ദ തുറമുഖത്തു നിന്ന് പ്രവേശന നടപടികൾ പൂർത്തിയാക്കുന്ന ഹാജിമാര്‍ പിന്നീട് ബസുകളില്‍ മക്കയിലെ താമസസ്ഥലങ്ങളിലേക്ക് പോയി.