ദോഹ: ദോഹയില്‍ നിന്ന് അയര്‍ലന്റിലേക്ക് പറന്ന ഖത്തര്‍ എയര്‍വേയ്‌സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. വിമാനത്തില്‍ അനുഭവപ്പെട്ട ശക്തമായ കുലുക്കത്തെ തുടര്‍ന്ന് 6 യാത്രക്കാര്‍ക്കും 6 ജീവനക്കാര്‍ക്കും പരിക്കേറ്റു.
തുര്‍ക്കിക്ക് മുകളിലാണ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടത്. ഡബ്ലിന്‍ വിമാനത്താവളത്തിലിറങ്ങുമ്പോള്‍ എയര്‍പോര്‍ട്ട് പോലീസ്, ഫയര്‍ ആന്റ് റസ്‌ക്യു തുടങ്ങിയ അടിയന്തര സേവന വിഭാഗങ്ങള്‍ തയ്യാറായി നിന്നിരുന്നെവന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു.
മെയ് 21ന് ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്ക് പറന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആന്‍ഡമാന്‍ കടലിന് മുകളില്‍ വിമാനം കേവലം 5 മിനിറ്റിനുള്ളില്‍ 6000 അടി താഴ്ച്ചയിലേക്ക് പതിച്ചിരുന്നു.
73 വയസ്സുള്ള ബ്രിട്ടീഷുകാരനാണ് മരിച്ചത്. 211 യാത്രക്കാരും 18 ജീവനക്കാരും ഉണ്ടായിരുന്ന വിമാനത്തില്‍ 104 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു




