ജിദ്ദ: പതിനേഴ് വയസിന് താഴെയുള്ളവരുടെ ഏഷ്യൻ കോൺഫെഡറേഷൻ ഫുട്ബോൾ ടൂർണ്ണമെന്റിന് സഊദി അറേബ്യ ആതിഥേയത്വം വഹിക്കും. ദുബായിൽ ചേർന്ന എ.എഫ്.സി കോംപിറ്റീഷൻ കമ്മിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിച്ചത്.
ഇരുപത് വയസിന് താഴെയുള്ളവരുടെ ഏഷ്യൻ കപ്പിന് ചൈനയാണ് ആതിഥേയത്വം വഹിക്കുക.
ഫിഫ അണ്ടർ 17 ലോകകപ്പിൻ്റെ പുരുഷ-വനിതാ പതിപ്പുകൾ വർഷം തോറും സംഘടിപ്പിക്കാനുള്ള ഫിഫയുടെ തീരുമാനത്തെ തുടർന്ന് ഏഷ്യൻ കപ്പിലെ പുതിയ പരിഷ്കാരങ്ങൾക്കും കമ്മിറ്റി അംഗീകാരം നൽകി.




