സ്തനാർബുദത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഈജിപ്ഷ്യൻ പൗരയായ മർവ ഹാർബിൻ്റെ ജന്മദിനം ആഘോഷിച്ച് യുഎഇയിലെ കനേഡിയൻ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലെ ഡോക്ടറും നഴ്സുമാരും. 52-ാം ജന്മദിനത്തിൽ മർവയ്ക്ക് ലഭിച്ചത് മധുരമേറിയ സർപ്രൈസായിരുന്നു.
ബലൂണുകൾ കൊണ്ട് അലങ്കരിച്ച മുറിയിൽ ഒരു കുറിപ്പും കേക്കുമായിരുന്നു മർവയെ കാത്തിരുന്നത്. തന്നെ കാത്തിരുന്ന സർപ്രൈസ് കണ്ട് അതീവ സന്തോഷത്തിലായിരുന്നു മർവ. ഇത് എക്കാലത്തേയും മികച്ച ജന്മദിനമാണെന്ന് മർവ പറഞ്ഞു.
ഈ ജന്മദിന പാർട്ടി കേവലം ഒരു ആഘോഷം മാത്രമല്ല, രോഗവുമായുള്ള മർവയുടെ പോരാട്ടത്തിൽ തനിച്ചല്ലെന്ന സന്ദേശം കൂടിയാണ് ശക്തിപ്പെടുത്തുന്നതെന്നും ആശുപത്രിയിലെ നഴ്സുമാരും ഡോക്ടറും പറഞ്ഞു.
നാല് മാസം മുമ്പാണ് മർവയ്ക്ക് സ്തനാർബുദമാണെന്ന് കണ്ടെത്തിയത്. തുടർന്ന് നിയോഅഡ്ജുവൻ്റ് ഇമ്മ്യൂണോതെറാപ്പിയും കീമോതെറാപ്പിയും ഉൾപ്പെടുന്ന ചികിത്സാ നടത്തിവരികയാണ്.
കഴിഞ്ഞ മൂന്ന് മാസമായി ചികിത്സകളിലൂടെയുള്ള മർവയുടെ യാത്രയിൽ നല്ല ഫലങ്ങൾ കാണിച്ചുവെന്ന് കനേഡിയൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലെ മെഡിക്കൽ ഓങ്കോളജി സ്പെഷ്യലിസ്റ്റും മർവയെ ചികിത്സിക്കുന്ന ഡോക്ടറുമായ അലി ഗസാവി പറഞ്ഞു.
രോഗത്തിനെതിരെ പോരാടുന്നതിൽ മർവയുടെ ധൈര്യത്തെ അദ്ദേഹം പ്രശംസിച്ചു. ‘ഇത് ഒരു ജന്മദിന ആഘോഷത്തേക്കാൾ അധികം മർവയുടെ ധൈര്യത്തിൻ്റേയും അവിശ്വസനീയമായ പുരോഗതിയുടെയും ഒരു പരീക്ഷണമാണ്’, ഡോ ഗസാവി പറഞ്ഞു.
സംയോജിത ഇമ്മ്യൂണോതെറാപ്പി, കീമോതെറാപ്പി എന്നിവയോടുള്ള അവളുടെ നല്ല പ്രതികരണം ക്യാൻസർ ചികിത്സയിലെ പുരോഗതി മാത്രമല്ല, മർവയുടെ അവിസ്മരണീയമായ ധൈര്യത്തെ എടുത്തുകാണിക്കുന്നുവെന്ന് ഡോക്ടർ പറഞ്ഞു.
നിയോഅഡ്ജുവൻ്റ് ഇമ്മ്യൂണോതെറാപ്പിയും കീമോതെറാപ്പിയും ചേർന്നതാണ് മർവയുടെ ചികിത്സയെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടു.




