ഹരിത നേതാക്കളെ തിരിച്ചെടുത്തത് മതിയായ ചർച്ചയില്ലാതെ: കെ.എം ഷാജി

0
1757

കോഴിക്കോട്: ഹരിത നേതാക്കളെ തിരിച്ചെടുത്തതില്‍ മതിയായ ചർച്ച ഉണ്ടായില്ലെന്ന് കെ.എം ഷാജി. മുസ് ലിം ലീഗ് നേതൃയോഗത്തിലാണ് ഷാജി വിമർശനം ഉന്നയിച്ചത്.

ഹരിത വിഭാഗം നേതാക്കളെ പാർട്ടിയിലേക്ക് തിരികെയെടുത്ത് ഭാരവാഹിത്വം നല്കിയത് ബന്ധപ്പെട്ട ഘടകങ്ങളില്‍‌ ചർച്ച ചെയ്താണോ എന്ന് ജനറല് സെക്രട്ടറി പി.എം.എ സലാമിനോട് കെ.എം ഷാജി ചോദിച്ചു.

ഹരിത നീക്കത്തില്‍ പി.എം.എ സലാമിനടക്കം പാർട്ടിയിലെ പല നേതാക്കള്‍ക്കുമുള്ള അതൃപ്തി ചർച്ചയാക്കാനാണ് ഷാജി ലക്ഷ്യമിട്ടത്. പി.എം.എ സലാം മൗനം പാലിച്ചപ്പോള്‍ എല്ലാ കാര്യങ്ങളും എല്ലാവരുമായി ചർച്ച ചെയ്യാന്‍ കഴിയണമെന്നില്ല എന്ന് പറഞ്ഞ് പി.കെ കുഞ്ഞാലിക്കുട്ടിയാണ് ഷാജിക്ക് മറുപടി നല്കിയത്.