വാക്സിൻ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ബ്ലോക്ക് ആയവർക്ക് പരിഹാരം ഉണ്ട്, അനുഭവസ്ഥർ വിവരിക്കുന്നു

0
7571

റിയാദ്: വാക്സിനേഷൻ സർട്ടിഫിക്കറ്റ് പലതവണ അപ്‌ലോഡ് ചെയ്യാൻ ശ്രമം നടത്തി ഒടുവിൽ ബ്ലോക്ക്‌ ആയവർക്ക് പരിഹാര മാർഗ്ഗം കണ്ടെത്തി. ഇത്തരക്കാർക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ റിയാദിലെ ഓഫീസിൽ നേരിട്ട് പോയാൽ തവക്കൽനയിൽ അപ്ഡേറ്റ് ആകുന്നതായാണ് അനുഭവസ്ഥർ വ്യക്തമാക്കുന്നത്. രണ്ട് ദിവസം മുമ്പ് തന്നെ ഇക്കാര്യം പലരും പങ്ക് വെച്ചിരുന്നെങ്കിലും മലയാളംപ്രസ്സ് നടത്തിയ നേരിട്ടുള്ള അനുഭവം ഇതിന് ബലമേകിയതോടെയാണ് വാർത്ത പുറത്ത് വിടുന്നത്.

സഊദി തലസ്ഥാന നഗരിയായ റിയാദിൽ ഡിജിറ്റൽ സിറ്റിയിലെ ആരോഗ്യ മന്ത്രാലയ ഓഫീസിൽ ചെന്നാണ് ഇതിന് പരിഹാരം കാണേണ്ടത്. ബ്ലോക്ക് ആയ വ്യക്തിയുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ്, തവക്കൽന സ്ക്രീൻ ഷോർട്ട്, പാസ്സ്പോർട്ട് കോപ്പി, ഇഖാമ കോപ്പി, തവക്കൽനയിൽ രജിസ്റ്റർ ചെയത മൊബൈൽ നമ്പർ എന്നിവയമായി സുഹൃത്തുക്കളോ ബന്ധപ്പെട്ടവരോ നേരിട്ട് ചെന്ന് ഇവിടെ സബ്‌മിറ്റ് ചെയ്‌താൽ ഇത് പരിശോധിച്ച് തവക്കൽനയിൽ അപ്ഡേറ്റ് ആക്കിയതായാണ് അനുഭവസ്ഥർ വിവരിക്കുന്നത്. റിയാദ് എക്‌സിറ്റ് രണ്ട് ഡിജിറ്റൽ സിറ്റിയിലെ ഏഴാമത്തെ നിലയിലെ ആരോഗ്യ മന്ത്രാലയ ഓഫീസിൽ എത്തിയാണ് ഇവ സമർപ്പിക്കേണ്ടത്.

ഇതോടെ, ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടായതായി പറയപ്പെടുന്നുണ്ടെങ്കിലും റിയാദിൽ മാത്രമാണ് ഇപ്പോൾ ഇത് അനുവദിക്കുന്നതെന്നതും മറ്റു പ്രദേശ്നങ്ങളിൽ ഉള്ളവർക്ക് ഇവിടേക്ക് എത്തിപ്പെടാൻ സാധിക്കില്ല എന്നതും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. എന്നാൽ, റിയാദിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് ഇത് ചെയ്യാവുന്നതാണ്.

അതെ സമയം, കൂടുതൽ ആളുകൾ ഈ ആവശ്യവുമായി എത്തുന്നതോടെ ഇക്കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയോ രാജ്യത്തിന്റെ മറ്റു പ്രവിശ്യ കേന്ദ്രങ്ങളിൽ ഇതിനുള്ള കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തേക്കും. മാറ്റിടങ്ങളിൽ സൗകര്യം ഉണ്ടാകുന്ന പക്ഷം മലയാളംപ്രസ്സ് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

കൂടുതൽ സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം👇

https://chat.whatsapp.com/DI09aTdKyEN019YpFBkvyL