കണ്ണൂരിലേക്ക് കൂടുതൽ വിമാന സര്‍വ്വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

0
1578

മസ്‌ക്കറ്റ്: മസ്‌കറ്റില്‍ നിന്നും കണ്ണൂരിലേക്ക് കൂടുതൽ വിമാന സര്‍വ്വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. കണ്ണൂരില്‍ നിന്നും മസ്‌കറ്റിലേക്കും തിരിച്ചും ദിനേന സര്‍വ്വീസ് നടത്തും. നേരത്തെ ആഴ്ചയില്‍ നാല് സര്‍വ്വീസായിരുന്നു നടത്തിയിരുന്നത്. പിന്നീടത് അഞ്ചാക്കി ഉയര്‍ത്തിയിരുന്നു. യാത്രാക്ലേഷം അനുഭവിക്കുന്ന കണ്ണൂര്‍കാര്‍ക്ക് വലിയ ആശ്വാസമായിരിക്കും പുതിയ സര്‍വ്വീസുകള്‍

വ്യാഴാഴ്ച രാവിലെ 7.35ന് മ​സ്ക​ത്തി​ൽ​നി​ന്ന് പുറപ്പെട്ട് 12.30 ന് ക​ണ്ണൂ​രി​ലെത്തുന്ന രീതിയിലാണ് പുതിയ ഷെഡ്യൂൾ. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 3.20ന്​ ​മ​സ്ക​ത്തി​ൽ​നി​ന്ന് പുറപ്പെട്ട് രാ​വിലെ 8.15 ക​ണ്ണൂ​രി​ലെ​ത്തും.

ബാക്കിയുള്ള ദിവസങ്ങളിൽ (ശ​നി, ഞാ​യ​ർ, തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ) രാ​വി​ലെ 9.45 മ​സ്ക​ത്തി​ൽ​നി​ന്ന് സർവീസ് ആരംഭിച്ച് ഉ​ച്ച​ക്ക് 2.40ന് ​ക​ണ്ണൂ​രി​ലെ​ത്തും. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 4.35 ന് ​കണ്ണൂരിൽ നിന്നും പു​റ​പ്പെ​ട്ട് 6.35ന് ​മ​സ്ക​ത്തി​ലെ​ത്തും. വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി 12.20 ന് ​പുറപ്പെട്ട് പു​ല​ർ​ച്ചെ 2.20ന് ​മ​സ്ക​ത്തി​ലെ​ത്തും. മറ്റു ദിവസങ്ങളിൽ ക​ണ്ണൂ​രി​ൽ​നി​ന്ന് 6.45ന് ​പു​റ​പ്പെ​ട്ട് 8.45ന് ​മ​സ്ക​ത്തി​ലെ​ത്തും