റിയാദ്: സഊദി അറേബ്യയിൽ ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാർഹിക തൊഴിലാളികൾക്ക് ശമ്പളം ബാങ്ക് മുഖേന മാത്രമാക്കി നിചപ്പെടുത്തുന്നു. വേതന സുരക്ഷാ സേവനത്തിൽ ഉൾപ്പെടുത്തി ഇത് കാര്യക്ഷമമാക്കാനാണ് തീരുമാനം. പുതിയ കരാറുകൾക്ക് കീഴിൽ വരുന്ന ഗാർഹിക തൊഴിലാളികൾക്ക് 2024 ജൂലൈ 1 മുതൽ ഈ സേവനം ബാധകമാകും.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
നിലവിൽ രാജ്യത്തുള്ള ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെ ഗാർഹിക തൊഴിലാളി അവരുടെ കരാറുകൾക്ക് അനുസൃതമായി വേതന സംരക്ഷണം ഘട്ടം ഘട്ടമായി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. “മുസാനിദ്” പ്ലാറ്റ്‌ഫോം വഴി ഡിജിറ്റൽ വാലറ്റുകളിലൂടെയും അംഗീകൃത ബാങ്കുകളിലൂടെയുമായിരിക്കും ശമ്പളം നൽകേണ്ടത്. ജീവനക്കാർക്ക് ശമ്പളം നൽകുന്ന നടപടികളിൽ സുതാര്യത ഉറപ്പാക്കാനും വേതനം നൽകുന്നത് സുഗമമാക്കാനും വേതനം കൈമാറുന്നതിൻ്റെ സുരക്ഷയും വിശ്വാസ്യതയും വർദ്ധിപ്പിക്കാനാകുമെന്ന് മാനവശേഷി മന്ത്രാലയം അറിയിച്ചു.
ഈ സേവനം 2022 ഏപ്രിൽ 1 മുതൽ “Musaned” പ്ലാറ്റ്‌ഫോം വഴി ലഭ്യമാണ്. ഇത് കൂടുതൽ വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതിനായി സമയക്രമം നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലുള്ള കരാറുകളിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണം അനുസരിച്ച് ഘട്ടം ഘട്ടമായാണ് പുതിയ തീരുമാനം നടപ്പാക്കേണ്ടത്. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള തൊഴിലുടമകൾക്ക് സേവനം ഉടൻ ബാധകമാക്കും.
2025 ജനുവരി 1-ന്, മൂന്നോ അതിലധികമോ തൊഴിലാളികളുള്ള തൊഴിലുടമകൾക്ക് 2025 ജൂലൈ 1-ന് ഇത് ബാധകമാകും, അതേസമയം രണ്ടോ അതിലധികമോ തൊഴിലാളികൾ ഉള്ളവർക്ക് 2025 ഒക്ടോബർ 1-നാണ് സേവനം ബാധകമാകുക. 2026 ജനുവരി 1-നകം എല്ലാ വീട്ടുജോലിക്കാരെയും ഈ സേവനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണം.
ബാങ്ക് അടക്കമുള്ള ഔദ്യോഗിക വഴികളിലൂടെ ഗാർഹിക തൊഴിലാളികളുടെ ശമ്പളം നൽകുന്നത് തൊഴിലുടമയ്ക്ക് നിരവധി സൗകര്യങ്ങൾ ലഭ്യമാകുന്നതോടൊപ്പം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്യും. തൊഴിലുടമയ്ക്കും തൊഴിലാളിക്കും ഇടയിൽ തർക്കങ്ങളോ പ്രശ്നങ്ങളോ ഉടലെടുത്താലും ശമ്പളം കാര്യത്തിൽ കോടതിക്ക് മുന്നിൽ തെളിവുകൾ ഉണ്ടാകുമെന്നതും ഇരുവർക്കും ഏറെ ആശ്വാസമാണ്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




