മലപ്പുറത്ത് വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ സഹോദരിമാരുടെ മക്കൾ ക്വാറിയിൽ മുങ്ങിമരിച്ചു

0
2881

മലപ്പുറം: മലപ്പുറത്ത് വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ സഹോദരിമാരുടെ മക്കൾ ക്വാറിയിൽ മുങ്ങിമരിച്ചു. മേൽമുറി പൊടിയാട് ആണ് ദാരുണ സംഭവം നടന്നത്. പുളിക്കൽ സ്വദേശി ഷരീഫിന്റെ മകൾ റഷ (8) പൂക്കോട്ടുപാടം സ്വദേശി ജംഷീറിന്റെ മകൾ ദിയ ഫാത്തിമ (9) എന്നിവരാണു മരിച്ചത്.

സഹോദരിമാരുടെ മക്കളാണു മരിച്ച പെൺകുട്ടികൾ. ക്വാറിക്കു സമീപത്തെ ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. മരിച്ച രണ്ടു പേരും സഹോദരിമാരുടെ മക്കളാണ്. കുട്ടികളുടെ അമ്മാവന്‍റെ നിക്കാഹ് ചടങ്ങ് രാവിലെ ഒമ്പത് മണിയോടെ നടന്നിരുന്നു. ഇതിന് പിന്നാലെ കുട്ടികളെ കാണാതാവുകയായിരുന്നു.

ബന്ധുക്കളും നാട്ടുകാരും വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. തുടർന്ന് വൈകിട്ടോടെയാണ് ക്വാറിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. ക്വാറി കാണാൻ പോയ കുട്ടികൾ കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക