400 കിലോ ഭാരമുള്ള യുവാവിനെ പ്രത്യേക വിമാനത്തിൽ റിയാദിൽ എത്തിച്ചു, വീഡിയോ

0
8115

റിയാദ്: ശരീരഭാരം കൊണ്ട് ബുദ്ധിമുട്ടിലായ സഊദി യുവാവിനെ വിദഗ്ദ്ധ ചികിത്സക്കായി റിയാദിൽ എത്തിച്ചു. ഭരണാധികാരികളുടെ പ്രത്യേക നിർദേശപ്രകാരമാണ് പ്രത്യേക വിമാനത്തിൽ നാനൂറ് കിലോ ഭാരമുള്ള യുവാവിനെ എത്തിച്ചത്. വാർത്ത പുറത്ത് വന്നതോടെ അതിവേഗത്തിലുള്ള പ്രത്യേക ചികിത്സക്കായി ബന്ധപ്പെട്ടവർ ഉത്തരവിടുകയായിരുന്നു. ഇതിനായി പ്രത്യേക സ്വകാര്യ വിമാനം അനുവദിക്കുകയും ചെയ്‌തു. മൻസൂർ അൽ ശറാറിയെന്ന യുവാവിനെ അൽഖുറയ്യാത്തിൽ നിന്നാണ് റിയാദിലെ കിംഗ് ഖാലിദ് യൂണിവേഴ്സിറ്റി ആശുപ്രത്രിയിൽ എത്തിച്ചത്.

നേരത്തെ ശരീര ഭാരം കുറക്കുന്നതിന് ശസ്‌ത്രക്രിയക്ക്‌ യുവാവ് ആശുപത്രിയിൽ എത്തിയിരുന്നെങ്കിലും ശസ്‌ത്രക്രിയ ചെയ്യാതെ തിരിച്ചു പോകുകയായിരുന്നു. ആശുപത്രി അധികൃതരുടെ ചോദ്യമാണ് ഇതിൽ നിന്ന് പിന്മാറ്റിയതെന്നു ഇദ്ദേഹം നേരത്തെ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൂടെ ആരെങ്കിലും വന്നിട്ടുണ്ടോ എന്നായിരുന്നു ആശുപത്രി അധികൃതരുടെ ചോദ്യം. എന്തിനാണെന്ന ഇദ്ദേഹത്തിന്റെ ചോദ്യത്തിനുള്ള മറുപടി കേട്ടതോടെ ഇതിൽ നിന്ന് പിൻവാങ്ങുകയായിരുന്നുവെന്ന് യുവാവ് അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. മരണപ്പെട്ടാൽ ശരീരം കൊണ്ട് പോകാനായിരുന്നു കൂടെ ആരെങ്കിലും ഉണ്ടോയെന്നു ചോദ്യത്തിന് പിന്നിലെന്ന കേട്ടതോടെ ഇതിൽ നിന്ന് പിൻവാങ്ങുകയായിരുന്നുവെന്നാണ് ഇദേഹം വെളിപെടുത്തിയത്.

ഇദ്ദേഹത്തിന്റെ ദുരിത വാർത്ത പുറത്ത് വന്നതോടെ പെരുന്നാളിന് ശേഷം ചികിത്സ തുടങ്ങാമെന്ന് കിംഗ് ഖാലിദ് യൂണിവേഴ്സിറ്റി ആശുപ്രത്രി അറിയിച്ചിരുന്നു. അതിന്റെയടിസ്ഥാനത്തിലാണ് ആശുപത്രിയിലേക്ക് ഇപ്പോൾ മാറ്റിയത്.

വീഡിയോ