ജിദ്ദ: ഹജ്ജ് സീസണിൽ മക്കയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് മക്കയിലേക്ക് പ്രവേശന പെർമിറ്റുകൾ ഇലക്ട്രോണിക് ആയി നൽകാനുള്ള അപേക്ഷകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് സ്വീകരിക്കൽ ആരംഭിച്ചു. അബ്ഷിർ, മുഖീം പ്ലാറ്റ്ഫോമുകളിലൂടെ പെർമിറ്റുകൾക്ക് അപേക്ഷിക്കാം. ഇതിന് ജവാസാത്തിനെ സമീപിക്കേണ്ടതില്ല. അതേസമയം, എന്ന് മുതലാണ് മക്കയിലേക്ക് പാസ് നിർബന്ധം ആക്കുക എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഗാർഹിക തൊഴിലാളികൾ, ആശ്രിതർ, പ്രീമിയം റസിഡൻസി ഉടമകൾ, നിക്ഷേപകർ, സന്ദർശകർ എന്നിവർക്ക്, ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്ത ശേഷം പെർമിറ്റുകൾ നൽകാൻ “അബ്ഷിർ ഇൻഡിവിജുവൽ” പ്ലാറ്റ്ഫോം അനുവദിക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ അബ്ഷിർ,മുഖീം പോർട്ടലുകൾ വഴിയാണ് അനുമതി നൽകുന്നത്. മക്ക ആസ്ഥാനമായുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കാണ് ഇത്തരത്തിൽ അനുമതി നൽകുന്നത്. ജവാസാത്ത് ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ പെർമിറ്റ് ലഭ്യമാകും.
മുഖീം ഇലക്ട്രോണിക് പോർട്ടലിലൂടെ, മക്ക ആസ്ഥാനമായുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും, സീസണൽ വർക്ക് വിസയുള്ളവർക്കും, അജീർ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലെ കരാറുകാർക്കും, പ്രവേശന പെർമിറ്റ് നൽകും.