ജിദ്ദ: അബീർ ഗ്രൂപ്പ് ചെയർമാനും , 24 – ഫ്ലവേഴ്സ് ചാനൽ ചെയർമാനുമായ ആലുങ്ങൽ മുഹമ്മദിന്റെ മാതാവ് മക്കയിൽ നിര്യാതയായി. ഇത്താച്ചുമ്മ ഹജ്ജുമ്മ (81)ആണ് നിര്യാതയായത്. ആലുങ്ങൽ മുഹമ്മദിനൊപ്പം ജിദ്ദയിലായിരുന്നു താമസം. ഭർത്താവ് പരേതനായ അയമുഹാജിയാണ്.
മറ്റുമക്കൾ: അഹമ്മദ് കുട്ടി, അബ്ദുൽ ഖാദർ, അബ്ദുൽ റസാഖ്, അബ്ദുൽ ഗഫൂർ, അബ്ദുൽ ജലീൽ, അബ്ദുറഷീദ്. മലപ്പുറം ജില്ലയിലെ കണ്ണമംഗലം സ്വദേശിനിയാണ്. നടപടി കർമ്മങ്ങൾ പൂർത്തിയാക്കി ഇന്ന് ദുഹർ നിസ്കാര ശേഷം ഖബറടക്കം മക്കയിൽ നടക്കും.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




