ഹജ്ജിനായി സമൂഹ മാധ്യമങ്ങൾ വഴി തട്ടിപ്പ്; ജാഗ്രത പുലർത്തുക

0
959

ജിദ്ദ: ഹജിനായി സമൂഹ മാധ്യമങ്ങളിൽ അനധികൃത സേവനങ്ങൾ പരസ്യപ്പെടുത്തുന്ന വഞ്ചനാപരമായ കമ്പനികളെക്കുറിച്ച് തീർത്ഥാടകർക്ക് മുന്നറിയിപ്പ് നൽകി ഹജ്, ഉംറ മന്ത്രാലയം.

തീർഥാടകർക്ക് സാധുതയുള്ള ഹജ് വീസ ആവശ്യമാണെന്നും, സൗദി അധികാരികൾ വഴിയോ അംഗീകൃത ഔദ്യോഗിക ചാനലുകൾ വഴിയോ മാത്രമേ ഇവ ലഭ്യമാകൂ എന്നും മന്ത്രാലയം അറിയിച്ചു.

പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ ഹജ് സേവന പരസ്യങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും കൃത്യമായ വിവരങ്ങൾക്ക് സന്ദർശകർ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റും സമൂഹ മാധ്യമ അക്കൗണ്ടുകൾ പരിശോധിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.