പെരുന്നാൾ ആഘോഷത്തിനിടെ വെടിക്കെട്ട് പൊട്ടിത്തെറിച്ച് 38 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം

0
542

ജിദ്ദ: ഈ വർഷത്തെ പെരുന്നാൾ ആഘോഷത്തിനിടെ വെടിക്കെട്ട് പൊട്ടിത്തെറിച്ച് 38 പേരെ അടിയന്തര പരുക്കുകളോടെ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.

ശാരീരിക പൊള്ളൽ, കണ്ണിനും ചെവിക്കും പരുക്കുകൾ, മുറിവുകൾ, ഒടിവുകൾ എന്നിവ അനുഭവപ്പെട്ട 15 വയസ്സിന് താഴെയുള്ള കുട്ടികളാണ് ഇരകളിൽ ഭൂരിഭാഗവും എന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

വെടിക്കെട്ട് പ്രയോഗം പെരുന്നാൾ സന്തോഷകരമായ അവസരത്തിൽ നിന്ന് വേദനാജനകമായ നിമിഷമാക്കി മാറ്റുമെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു. പരിക്കുകൾ ഒഴിവാക്കാനും അവരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാനും കുട്ടികളുടെ കൈകളിലെത്താൻ പടക്കങ്ങൾ അനുവദിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.