പ്രവാസികൾക്ക് അൽപം ആശ്വാസം: കൊവിൻ സർട്ടിഫിക്കറ്റ് രണ്ട് ഡോസ് വിവരങ്ങൾ ഒറ്റ സർട്ടിഫിക്കറ്റിൽ ലഭ്യമായിത്തുടങ്ങി 

0
8751

കൊച്ചി: പ്രവാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന വാക്സിൻ സർട്ടിഫിക്കറ്റിലെ അപാകതക്ക് പരിഹാരമായി. രണ്ട് ഡോസ് വാക്സിനുകളുടെ പൂർണ്ണ വിവരങ്ങൾ ഒറ്റ സർട്ടിഫിക്കറ്റിൽ കേന്ദ്ര സർക്കാർ ലഭ്യമാക്കിതുടങ്ങിയതോടെ സഊദി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് കാര്യങ്ങൾ ഏറെ എളുപ്പമാകുമെന്നാണ്റ്റും കരുതുന്നത്. ബാച്ച് നമ്പർ, വാക്സിൻ എടുത്ത തിയ്യതി, കേന്ദ്രം ഉൾപ്പെടെ പൂർണ്ണ വിവരങ്ങളാണ്ഒ ഇനി ഒറ്റ സർട്ടിഫിക്കറ്റിൽ ലഭ്യമാകുക. പുതിയ സംവിധാനം കേന്ദ്ര സർക്കാരിൻ്റെ കോവിൻ സൈറ്റിൽ ലഭ്യമായിത്തുടങ്ങിയതിനു പിന്നാലെ നിരവധി പേർ ഡൌൺലോഡ് ചെയ്തെടുക്കുകയും ചെയ്തിട്ടുണ്ട്.

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഇപ്പോൾ കോവിൻ സൈറ്റിൽ പ്രവേശിച്ചാൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച ഡേറ്റും സെകൻഡ് ഡോസ് വാക്സിൻ സ്വീകരിച്ച ഡേറ്റും ഒരു സർട്ടിഫിക്കറ്റിൽ തന്നെ രേഖപ്പെടുത്തിയ നിലയിൽ തന്നെ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

നേരത്തെ കേന്ദ്ര സർക്കാരിൻ്റെ സെക്കൻഡ് ഡോസ് ലഭിച്ചാൽ പിന്നെ ഫസ്റ്റ് ഡോസ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിരുന്നില്ല. മാത്രമല്ല, ആദ്യം ഡൌൺലോഡ് ചെയ്തവർക്ക് രണ്ട് സർട്ടിഫിക്കറ്റ അപ്‌ലോഡ് ചെയ്യേണ്ട അവസ്ഥയുമായിരുന്നു. മാത്രമല്ല, കേരള സർക്കാർ സൈറ്റ് വഴി രണ്ടാം ഡോസ് എടുത്ത പലരും കേന്ദ്ര സർക്കാരിൻ്റെ സെക്കൻഡ് ഡോസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ പ്രായസം നേരിടുകയും ചെയ്തിരുന്നു. ഇതിനെല്ലാം പരിഹാരമാണ് മുഴുവൻ വിവരങ്ങൾ അടങ്ങിയ പുതിയ ഒറ്റ സർട്ടിഫിക്കറ്റ്.

രണ്ട് ഡോസ് ഡേറ്റുകളും ഒരു സർട്ടിഫിക്കറ്റിൽ ലഭിക്കുന്നത് കൊണ്ട് പ്രവാസികൾക്ക് തവക്കൽനായിലും മറ്റു രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട സൈറ്റുകളിലും മറ്റും വാക്സിൻ ഡീറ്റെയിൽസ് അപ് ലോഡ് ചെയ്യുന്നതിനും കയ്യിൽ കരുതുന്നതിനുമെല്ലാം എളുപ്പമാകും.

മാത്രമല്ല, പരിശോധന നടത്തുന്ന വിദേശ രാജ്യങ്ങളിലെ ഉദ്യോഗസ്ഥർക്ക് ഇത് എളുപ്പമാക്കുകയും പ്രവാസികളുടെ തവക്കൽന പോലെയുള്ള അപ്ഡേഷനുകൾ കൂടുതൽ എളുപ്പമാക്കുകയും ചെയ്യും. നിലവിലെ അപേക്ഷിക്കുന്ന ഒട്ടുമിക്ക ആളുകൾക്കും തന്നെ അപ്ഡേറ്റ് ആകുന്നതയാണ് റിപ്പോർട്ടുകൾ.