കാലഹരണപ്പെട്ട കോഴിമുട്ടകൾ റീസൈക്കിൾ ചെയ്ത് വിപണിയിൽ വിൽപ്പന; ജിദ്ദയിൽ ഒരു സംഘം അറസ്റ്റിൽ

0
2226

ജിദ്ദ: കാലഹരണപ്പെട്ട കോഴിമുട്ടകൾ റീസൈക്കിൾ ചെയ്ത് വിപണിയിലെത്തിക്കുന്ന സംഘം ജിദ്ദയിൽ പിടിയിൽ. ജിദ്ദയിലെ ഫൈസലിയ്യയിൽ നിന്നാണ് സംഘം പിടിയിലായത്. ജിദ്ദ മുനിസിപാലിറ്റി സൂപ്പർവൈസറി ടീം നടത്തിയ പരിശോധനയിലാണ് അനധികൃതമായി പ്രവർത്തിച്ചിരുന്ന സ്ഥാപനവും തൊഴിലാളികളെയും കണ്ടെത്തിയത്.

ഇവിടെ നിന്നും ഏകദേശം 30 ടൺ ഭാരം കണക്കാക്കാവുന്ന 72,000 ത്തിലധികം കാലഹരണപ്പെട്ടതും കേടായതുമായ മുട്ടകൾ പിടികൂടി നശിപ്പിച്ചതായി മുനിസിപാലിറ്റി അറിയിച്ചു. കലാവധി കഴിഞ്ഞ മുട്ടകൾ തരം തിരിച്ച് പുതിയ തിയതി രേഖപ്പെടുത്തി വിപണിയിലേക്ക് വിതരണത്തിന് തയ്യാറാക്കിവെച്ചവയായിരുന്നു പിടിച്ചെടുത്ത് നശിപ്പിച്ച മുട്ടകൾ.