കേരളം മതമൈത്രിയുടേതെന്ന് സമ്മതിക്കുന്നുണ്ടോ? ഒഴിഞ്ഞുമാറി രാജീവ്,നാളെ പറയാമെന്ന് വിവി രാജേഷ്, വീഡിയോ
തിരുവനന്തപുരം: എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി നടിയും നർത്തകിയുമായ ശോഭന. തിരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ഇന്ന് വൈകിട്ട് നെയ്യാറ്റിൻകരയിൽ നടക്കുന്ന റോഡ് ഷോയില്‍ ശോഭനയും പങ്കെടുക്കും. രാജീവ് ചന്ദ്രശേഖറിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ ശോഭന പങ്കെടുത്തു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചോദ്യത്തിന് പ്രതികരിക്കാനില്ലെന്നായിരുന്നു ശോഭനയുടെ മറുപടി. ഇപ്പോൾ നടി മാത്രം, ബാക്കിയെല്ലാം പിന്നീട്. മലയാളം പറയാനും പ്രസംഗിക്കാനും പഠിക്കട്ടെയെന്നും ശോഭന പറഞ്ഞു. പ്രധാനമന്ത്രിക്കൊപ്പം നാളെ വേദി പങ്കിടുമെന്നും ശോഭന പറഞ്ഞു.
നേരത്തെ, തൃശൂരില്‍ നടന്ന സ്ത്രീശക്തി പരിപാടിയിലും ശോഭന പങ്കെടുത്തിരുന്നു. ഇതോടെ ശോഭന ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. ഇതിനിടെയാണ് ബിജെപി സ്ഥാനാർഥിയുടെ പ്രചാരണത്തിന് നടി എത്തിയത്.
കേരളം മതമൈത്രിയുടേതെന്ന് സമ്മതിക്കുന്നുണ്ടോ? ഒഴിഞ്ഞുമാറി രാജീവ്,നാളെ പറയാമെന്ന് വിവി രാജേഷ്, വീഡിയോ
തിരുവനന്തപുരം: കേരളം മതമൈത്രിയുടേതാണെന്ന് സമ്മതിക്കുന്നുണ്ടേയെന്ന ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറി ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. ഇന്ന് വിഷു ആശംസകള്‍ നേരാനാണ് സമ്മേളനം വിളിച്ചതെന്നും ചോദ്യത്തിന് നാളെ മറുപടി പറയാമെന്നും വി വി രാജേഷ് പറഞ്ഞു. ചോദ്യം സ്ഥാനാര്‍ത്ഥിയോടാണെന്ന് ആവര്‍ത്തിച്ചെങ്കിലും രാജീവ് ചന്ദ്രശേഖര്‍ ഒഴിഞ്ഞുമാറി.
രാജീവ് ചന്ദ്രശേഖര്‍, ശോഭന, വിവി രാജേഷ് എന്നിവരായിരുന്നു തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടത്. പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചതിനാലാണ് വിഷു ദിനം കേരളത്തില്‍ എത്തിയതെന്നും രാജീവ് ചന്ദ്രശേഖറിന് തന്റെ പൂര്‍ണ്ണപിന്തുണയുണ്ടെന്നും ശോഭന പ്രതികരിച്ചു. നാളെ പ്രധാനമന്ത്രിയുടെ പരിപാടിയിലും ശോഭന പങ്കെടുക്കും.
കേരളം മതമൈത്രിയുടേതെന്ന് സമ്മതിക്കുന്നുണ്ടോ? ഒഴിഞ്ഞുമാറി രാജീവ്,നാളെ പറയാമെന്ന് വിവി രാജേഷ്, വീഡിയോ
എന്‍ഡിഎക്കായി തിരുവനന്തപുരത്ത് ശോഭനയുടെ റോഡ് ഷോ; രാഷ്ട്രീയ പ്രവേശനത്തിനും നടിയുടെ മറുപടി
ബിജെപിയില്‍ അംഗത്വമെടുക്കുമോയെന്ന ചോദ്യത്തിന് ആദ്യം മലയാളം പഠിക്കട്ടെയെന്നായിരുന്നു മറുപടി. മലയാളം പറയാനും പ്രസംഗിക്കാനും പഠിക്കട്ടെ. ഇപ്പോള്‍ നടി മാത്രമാണ്. ബാക്കിയെല്ലാം പിന്നീടെന്നും ശോഭന പ്രതികരിച്ചു. ശോഭനയ്ക്ക് രാജീവ് ചന്ദ്രശേഖര്‍ വിഷു കൈനീട്ടം നല്‍കി.
അതിനിടെ വാര്‍ത്താ സമ്മേളനം പുരോഗമിക്കവെ ആശംസയര്‍പ്പിച്ചുകൊണ്ടുള്ള ഫ്‌ളക്‌സ് അഴിഞ്ഞുവീണു. അപ്രതീക്ഷീതമായി സംഭവത്തില്‍ ശോഭന ഞെട്ടി. പ്രധാനമന്ത്രിയുടെയും രാജീവ് ചന്ദ്രശേഖറിന്റെയും വിഷു ആശംസകള്‍ നേര്‍ന്നുള്ള ഫ്‌ളക്‌സാണ് അഴിഞ്ഞു വീണത്.