സഊദിയിൽ വെടിവെപ്പ്: സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരെ കൊലപ്പെടുത്തി, യുവാവ് അറസ്റ്റില്‍

0
659

റിയാദ്: സഊദി അറേബ്യയില്‍ രണ്ടു പേരെ വെടിവെച്ചു കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരെയാണ് സഊദി യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയത്. റിയാദ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കൊലപാതകത്തില്‍ ഉപയോഗിച്ച യന്ത്രത്തോക്ക് പ്രതിയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. പ്രതിയെ ചോദ്യം ചെയ്യുകയും തെളിവ് ശേഖരിക്കുകയും ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക