സെർബിയയിലെ പെരുന്നാൾ ആഘോഷം പങ്ക് വെച്ച് സഊദി പ്രവാസികൾ, വീഡിയോ കാണാം

0
4234

റിയാദ്: നാട്ടിലേത് പോലെ തന്നെ സെർബിയയിൽ പെരുന്നാൾ ആഘോഷങ്ങളിൽ പങ്ക് ചേർന്ന് മലയാളികൾ. സഊദി യാത്രയ്ക്കിടെ ഉലകം ചുറ്റുന്ന മലയാളികൾക്ക് ഈ പെരുന്നാളും വിവിധ രാജ്യങ്ങളിലാണ്. പലരും വിവിധയിടങ്ങളിലെ പെരുന്നാൾ വിശേഷങ്ങൾ പങ്ക് വെക്കുന്നുണ്ട്. സെർബിയയിലെ പെരുന്നാൾ ആഘോഷവും ജോർ ആയി തന്നെയാണ് നടന്നതെന്ന് മലയാളികൾ സാക്ഷ്യപ്പെടുത്തുന്നു. സഊദി പ്രവാസികളായ സമീര്‍ അർഫജി, അബ്ദുറഹ്മാൻ, മുജീബ് എന്നിവർ സെർബിയയിൽ നിന്ന് സംസാരിക്കവേ മലയാളംപ്രസ്സുമായി വിശേഷങ്ങൾ പങ്ക് വെച്ചു.

തക്ബീര്‍ ചൊല്ലി, പുതുവസ്ത്രം ധരിച്ചു, പെരുന്നാള്‍ നിസ്കാരം നിര്‍വഹിച്ചു പ്രവാസികളും സ്വന്തം നാട്ടിലെന്ന പോലെ സെർബിയയിൽ കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും ബലിപെരുന്നാള്‍ ആഘോഷിച്ചുവെന്ന് ഇവർ സാക്ഷ്യപ്പെടുത്തി. സഊദിയിലേക്കുള്ള യാത്രയിൽ യൂറോപ്പിലെ സെർബിയയിൽ എത്തിയ നൂറു കണക്കിന് പ്രവാസികളാണ് വിവിധയിടങ്ങളിൽ പെരുന്നാൾ ആഘോഷിച്ചത്.

സെർബിയയിൽ മുസ്‌ലിംകൾ കുറവായതിനാലും പള്ളി ഇല്ലാത്തതിനാലും  താമസിക്കുന്ന ഹോട്ടലിൽ വെച്ച് തന്നെ ഈദ് നമസ്കാരം സംഘടിപ്പിച്ചാണ് ഇവർ ആഘോഷത്തിലേക്ക് കടന്നത്.

പതിനഞ്ചു ദിവസം സെർബിയയുടെ സംസ്ഥാനമായ നൈസ് സിറ്റിയിൽ താമസിച്ചതിനു ശേഷമാണ് ഇവർ സഊദിയിലേക്ക് പ്രവേശിക്കുക. ഇതിനിടെയാണ് ഈ വർഷത്തെ ഈദ് ആഘോഷം സെർബിയയിൽ ആഘോഷിക്കാൻ ഇടം ലഭിച്ചത്.

വീഡിയോ 👇