മുസ്ലീംലീഗ് സംസ്ഥാന അദ്ധ്യക്ഷന് സമസ്ത മുശാവറയിൽ അംഗമാകാനുള്ള യോഗ്യതയില്ല; കെ.ടി ജലീൽ

0
2299

മലപ്പുറത്തും പൊന്നാനിയിലും പരാജയ ഭീതി ഉള്ളതു കൊണ്ടാണ് മുസ്ലീം ലീഗ് നേതൃത്വം എസ്.ഡി.പി.ഐയെ കൂട്ട് പിടിക്കുന്നതെന്ന് ഇടതുപക്ഷ എം.എല്‍.എ കെ.ടി ജലീല്‍. മുസ്ലീം വര്‍ഗ്ഗീയ സംഘടനകളെ അകറ്റി നിര്‍ത്തുമെന്ന് പ്രസംഗിക്കുന്ന ലീഗിന്റെ ഇപ്പോഴത്തെ നിലപാടിനെയും അദ്ദേഹം പരിഹസിച്ചു.

റിയാസ് മൗലവി കേസില്‍ മുതലെടുപ്പ് നടത്തുന്ന ലീഗ് – കോണ്‍ഗ്രസ്സ് നേതാക്കളുടെ തനിനിറം തുറന്നു കാട്ടിയ ജലീല്‍, കോവിഡ് കാലത്തു പോലും ജാമ്യം ലഭിക്കാതെ പ്രതികളെ അകത്തിട്ടത് ഇടതുപക്ഷ സര്‍ക്കാറാണെന്നാണ് ചൂണ്ടിക്കാട്ടിയത്. കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ ഭാര്യയുടെ കൂടി അഭിപ്രായം മാനിച്ച് നടത്തിയ അഭിഭാഷക നിയമനത്തെ തെറ്റായ രൂപത്തില്‍ യു.ഡി.എഫ് ചിത്രീകരിക്കുന്നതിന് മാസ് മറുപടി നല്‍കിയാണ് ജലീല്‍ പൊളിച്ചടുക്കിയത്.

സമസ്ത – ലീഗ് ഭിന്നതയിലും അദ്ദേഹം നിലപാട് വ്യക്തമാക്കുകയുണ്ടായി, സമസ്ത പണ്ഡിത സഭയായ മുശാവറയില്‍ ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് അംഗത്വം നല്‍കാത്തത്, മതിയായ യോഗ്യത ഇല്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.