സിദ്ധാർത്ഥന്റെ മരണം ഇനി സിബിഐ അന്വേഷിക്കും

0
981

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് ഏറ്റെടുത്ത് സിബിഐ. നാല് ഉദ്യോഗസ്ഥർ ഡൽഹിയിൽ നിന്ന് കേരളത്തിലെത്തി.

സിദ്ധാര്‍ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം ഉടന്‍ ഇറക്കണമെന്ന് ഹൈക്കോടതി ഇന്ന് കേന്ദ്രസർക്കാരിനോട് നിര്‍ദേശിച്ചിരുന്നു. പിന്നാലെയാണ് സിബിഐ സംഘം കേരളത്തിലെത്തിയത്.

സിദ്ധാര്‍ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം വൈകുന്നത് ചോദ്യം ചെയ്ത് സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഉത്തരവ്. അന്വേഷണം വൈകുന്നത് നീതി ലഭിക്കുന്നതിനെ ബാധിക്കുമെന്നാണ് ഹൈക്കോടതി സ‍ർക്കാറിനെ ഓർമ്മിപ്പിച്ചത്.