റിയാദ്: പ്രമുഖ സഊദി രാജകുടുംബാംഗം രാജകുമാരി ഫഹ്ദ ബിൻത് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ സഊദി അന്തരിച്ചു. സഊദി രാജ കുടുംബാംഗവുമായി ബന്ധപ്പെട്ട നോട് റോയൽ കോർട്ട് ആണ് മരണ വിവരം പുറത്ത് വിട്ടത്. രാജകുമാരിയുടെ നിര്യാണത്തിൽ റോയൽ അനുശോചനം രേഖപ്പെടുത്തി.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മയ്യത്ത് നിസ്കാരവും ഖബറടക്ക ചടങ്ങുകളും ഞായറാഴ്ച നടക്കും. റിയാദ് നഗരത്തിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ അസ്വർ നിസ്കാര ശേഷം, നാളെ ഞായറാഴ്ച, പരേതക്ക് വേണ്ടിയുള്ള നിസ്കാരം നടക്കുമെന്നും റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു.
ദൈവം മഹതിയെ തൻ്റെ കരുണയും ക്ഷമയും സംതൃപ്തിയും നൽകി അനുഗ്രഹിക്കട്ടെയെന്നും അവൻ്റെ വിശാലമായ സ്വർഗീയ ആരാമത്തിൽ ഒരുമിച്ചു കൂട്ടട്ടെയെന്നും റോയൽ കോർട്ട് പ്രസ്താവനയിൽ പ്രാർത്ഥിച്ചു. ഞങ്ങൾ ദൈവത്തിൻ്റേതാണ്, അവനിലേക്ക് മടങ്ങുമെന്ന മഹത് വചനവും റോയൽ കോർട്ട് ഉദ്ധരിച്ചു. രാജകുമാരിയുടെ നിര്യാണത്തിൽ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.