തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്കായി വിദ്യാർത്ഥികൾ സർപ്രൈസുകളും സമ്മാനങ്ങളുമൊക്കെ ഒരുക്കുന്നതും പതിവാണ്. ഈ ആത്മബന്ധം പങ്കുവെയ്ക്കുന്ന നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിലൂടെ ഓരോ ദിവസവും പുറത്ത് വരാറുണ്ട്.
അത്തരത്തില്‍ ഹൃദയ സ്പർശിയായ ഒരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കുകയാണ്. ഒരു വർഷം മുൻപ് മകൻ മരിച്ചു പോയ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയ്ക്കായി വിദ്യാർത്ഥികൾ ഒരുക്കിയ ഒരു സ്നേഹ സമ്മാനത്തിന്‍റെ വീഡിയോ ആണിത്.
‘അവൾ, അവർക്ക് ഒരു അധ്യാപിക മാത്രമല്ല. മറിച്ച് തങ്ങള്‍ ഓരോരുത്തരുടെയും കുടുംബത്തിലെ ഒരു അംഗമാണ്’ എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ സ്കൂൾ വരാന്തയിലൂടെ നടന്ന് വരുന്ന അധ്യാപികയെയാണ് കാണാൻ കഴിയുക.
തുടർന്ന് അവർ ക്ലാസ്സ് മുറിയിലേക്ക് കയറുമ്പോൾ ഇരുട്ട് നിറഞ്ഞ മുറിയിൽ കൂടി നിൽക്കുന്ന ഏതാനും വിദ്യാർത്ഥികളെ കാണുന്നു. അവർ ഉടൻ തന്നെ തങ്ങളുടെ കൈകളിൽ ഉണ്ടായിരുന്ന സ്റ്റിക്കുകൾ ഉപയോഗിച്ച് ക്ലാസ് മുറിയിലെ തറയിൽ ‘വിൻസ്റ്റൺ’ എന്ന് എഴുതുന്നു. ഇതുകണ്ട അധ്യാപിക ഒരു നിമിഷം സ്തബ്ധയായി പോകുന്നു.





