മാലിദ്വീപിലേക്ക് വീണ്ടും സഊദി പ്രവാസികൾ, ആദ്യ വിമാനം നാളെ

0
3701

കോഴിക്കോട്: സഊദിയിലേക്കുള്ള യാത്രക്കാർ നാളെ മുതൽ വീണ്ടും മാലിദ്വീപ് വഴി യാത്ര തിരിക്കും. ജൂലൈ പതിനഞ്ചു മുതൽ ഇന്ത്യക്കാർക്ക് മാലിദ്വീപ് വാതിൽ തുറക്കുന്നതോടെ ഇത് വഴി സഊദിയിലേക്ക് യാത്ര ചെയ്യാനായി ആയിരക്കണക്കിന് പ്രവാസികൾ തയ്യാറെടുക്കുകയാണ്‌. നാളെ മുതൽ വിവിധ ട്രാവൽസുകൾ യാത്രാ സൗകര്യം ഏർപ്പാടിക്കിയിട്ടുണ്ട്. ഇവിടെ പതിനാല് ദിവസം കഴിഞ്ഞ ശേഷമാണു പ്രവാസികൾ സഊദിയിലേക്ക് യാത്ര തിരിക്കുക.

കേരളത്തിൽ നിന്നനുള്ള ആദ്യ സഊദി സംഘം നാളെ കൊച്ചിയിൽ നിന്നും മാലിയിലേക്ക് തിരിക്കും. രണ്ടാഴ്ച്ച ഇവിടെ കഴിഞ്ഞ ശേഷം ദമാമിലേക്ക് നേരിട്ട് സർവ്വീസ് പാക്കേജാണ്‌ ട്രാവൽസ് ഒരുക്കിയിരിക്കുന്നതെന്ന് യാത്രക്കാർ പറഞ്ഞു. എന്നാൽ, മാലിദ്വീപിൽ ജനവാസ കേന്ദ്രങ്ങളിൽ ഇന്ത്യക്കാർക്ക് താമസ സൗകര്യം അനിവദിക്കാത്തതിനാൽ ചിലവ് താരതമേന്യ അൽപം കൂടുതലാണ്. ഹോട്ടൽ ബുക്കിങ് ഇല്ലാത്തതിനാൽ റിസോർട്ട് ബുക്കിങ് ആണ് ഇപ്പോൾ ഏർപ്പാടാക്കുന്നത്. അതിനാൽ തന്നെ ഏകദേശം രണ്ട്‌ ലക്ഷത്തോളം രൂപ ചിലവയാത്രക്കാർക്ക് വരുമെന്നാണ് ട്രാവൽസ് മേഖലയിൽ ഉള്ളവർ പറയുന്നത്. എന്നാൽ, ചില റിസോർട്ടുകളിൽ കൂടുതൽ ആളുകളെ പാർപ്പിച്ച് ചിലവ് കുറക്കാനുള്ള ശ്രമവും ചില ഏജൻസികൾ നടത്തുന്നുണ്ട്.

മാലിദ്വീപ് ജൂലൈ പതിനഞ്ചു മുതൽ ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ അനുവദിക്കുമെന്ന വാർത്ത പുറത്തു വന്നതോടെപ്രവാസികൾക്ക് അൽപം ആശ്വാസം വന്നിരുന്നു. ഇതിനു പുറമെ ഇപ്പോൾ ഖത്തറും കൂടി തുറന്നതോടെ കൂടുതൽ ആശ്വാസമായിരിക്കുയാണ്. എന്നാൽ, ഖത്തറിൽ രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് അനുമതി നൽകുകയെന്നതിനാൽ ഒറ്റ ഡോസ് എടുത്ത സഊദി പ്രവാസികൾക്കും തീരെ വാക്‌സിൻ എടുക്കാത്ത സഊദി പ്രവാസികൾക്കും നിലവിൽ ഏറ്റവും സൗകര്യം മാലിദ്വീപ് വഴിയാണ്. എന്ത് തന്നെ ആയാലും ഇന്ത്യക്ക് തൊട്ടടുത്ത രാജ്യമാണെന്നത് ആശ്വാസമാണെന്നാണ് പ്രവാസികൾ പങ്ക് വെക്കുന്നത്.