റമദാൻ; സ്പെഷ്യൽ പാസ്പോർട്ട് സ്റ്റാംപ് പുറത്തിറക്കി സഊദി

0
1591

റിയാദ്: സഊദി ആഭ്യന്തര മന്ത്രാലയം ഈ വർഷത്തെ റമദാൻ കാലത്തെ അനുസ്മരിപ്പിക്കുന്ന പ്രത്യേക പാസ്പോർട്ട് സ്റ്റാംപ് (സീൽ) പുറത്തിറക്കി.

ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളം, റിയാദിലെ കിംങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം, ദമാമിലെ കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളം  എന്നിവിടങ്ങളിൽ പുണ്യമാസത്തിലുടനീളം  യാത്രക്കാർക്ക് പാസ്പോർട്ടുകളിൽ സ്റ്റാംപ് ലഭ്യമാകും.