പൗരത്വ നിയമഭേദഗതി നിയമം അതീവ ആശങ്കയും പ്രതിഷേധവും, നിയമപോരാട്ടം തുടരും: സമസ്ത 

0
1110

കോഴിക്കോട്: പൗരത്വ നിയമഭേദഗതി (സി.എ.എ) നിലവില്‍വരുന്ന വിധത്തില്‍ വിജ്ഞാപനമിറക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ അതീവ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി സമസ്ത കേരള ജംഇയ്യതുല്‍ ഉലമ.

പ്രത്യേക മതവിഭാഗത്തെ മാത്രം മാറ്റിനിര്‍ത്തി പൗരത്വം നല്‍കുന്ന വിധത്തിലുള്ള നിയമം നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവരിൽനിന്ന് പൗരത്വം നൽകുന്നതിൽ മുസ്ലിംകളെ മാത്രം ഒഴിവാക്കുന്നത് മതപരമായ വിവേചനവും ഭരണഘടനയുടെ അന്തസത്തതന്നെ തകർക്കുന്നതുമാണ്. ഈ നിയമത്തിനെതിരേ സമസ്ത ഫയൽ ചെയ്ത കേസിൽ നിയമപരമായ പോരാട്ടം തുടരുമെന്നും നേതാക്കൾ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.