നിലമ്പൂർ: പത്മജ ബിജെപി അംഗ്വതം സ്വീകരിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പത്മജയ്ക്കുമൊപ്പം ലീഡർ കെ.കരുണാകരന്റെയും ചിത്രവുമായി ഫ്ലെക്സ് സ്ഥാപിച്ച് ബിജെപി. മലപ്പുറം നിലമ്പൂരിലാണ് സംഭവം. വിഷയം ചർച്ചയായതിനു പിന്നാലെ കോൺഗ്രസ് പ്രവർത്തകർ ഫ്ലെക്സ് കീറിക്കളഞ്ഞു.
പത്മജ ഗോപാലിന് സ്വാഗതം ആശംസിച്ചു ബിജെപി മുൻസിപ്പൽ കമ്മിറ്റി നിലമ്പൂർ ടൗണിലാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പത്മജ വേണുഗോപാലിനുമൊപ്പം കോൺഗ്രസ് നേതാവായ കെ.കരുണാകരന്റെ കൂടി ചിത്രം ഇടംപിടിച്ചതോടെ ഫ്ലെക്സ് വളരെ വേഗം ചർച്ചയായി. ഇതോടെ കോൺഗ്രസ് പ്രവർത്തകരെത്തി ഫ്ലെക്സ് ബോർഡ് നശിപ്പിക്കുകയായിരുന്നു.





