റിയാദ്: സഊദിയിലെ ടൂറിസം രംഗത്തിനു കരുത്തേകാൻ ഹോട്ട് എയർ ബലൂൺ കാഴ്ച്ചകൾ ശക്തിപ്പെടുത്തുന്നു. സഊദി ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായ അൽ ഉലയിൽ വ്യാപിക്കാനൊരുങ്ങുന്ന ഹോട്ട് എയർ ബലൂൺ ടൂറിസം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഹോട്ട് എയർ ബലൂൺ പറത്താൻ പരിശീലനം നേടാൻ വിദേശ രാജ്യങ്ങളിലേക്കും സഊദി അറേബ്യാ അയച്ചിട്ടുണ്ട്. സഊദി അറേബ്യൻ ബലൂണിംഗ് ഫെഡറേഷൻ (സാഹാബ്) പ്രൊഫഷണൽ ബലൂൺ പൈലറ്റ് യൂറോപ്യൻ ലൈസൻസ് ലഭിക്കുന്നതിനായി മൂന്ന് പേരെയാണ് നെതർലാൻഡിലേക്ക് അയച്ചു.
സഊദി അറേബ്യയിലെ ഹോട്ട് എയർ ബലൂൺ കായിക പരിശീലനം നടത്തുന്ന ആളുകളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനായി ബലൂൺ പൈലറ്റിനെ പരിശീലിപ്പിക്കുന്നതിനുള്ള സഊദി അറേബ്യൻ ബലൂണിംഗ് ഫെഡറേഷൻ പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ നീക്കം. സൗദി യുവാക്കൾക്കിടയിൽ ബലൂൺ കായിക പരിശീലനം നടത്താൻ ആഗ്രഹിക്കുന്ന ആളുകളുടെ കഴിവുകൾ വികസിപ്പിക്കാനും പറക്കുന്ന ബലൂണുകളിൽ അവരുടെ സാങ്കേതിക കഴിവുകൾ വികസിപ്പിക്കാനും പ്രോഗ്രാം ലക്ഷ്യമിടുന്നുവെന്ന് ഫെഡറേഷൻ ചെയർമാൻ എഞ്ചിനീയർ അമർ അൽ മദനി ചൂണ്ടിക്കാട്ടി.




